వారి సరిహద్దు మహనయీము మొదలు కొని బాషాను యావత్తును, బాషాను రాజైన ఓగు సర్వ రాజ్యమును, బాషానులోని యాయీరు పురములైన బాషానులోని అరువది పట్టణములును
യോശുവ 13:26
ഹെശ്ബോന്‍ മുതല്‍ രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതല്‍ ദെബീരിന്റെ അതിര്‍വരെയും;
സംഖ്യാപുസ്തകം 32:39-41
39
മോശെ ഗിലെയാദ് ദേശം മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്തു; അവന്‍ അവിടെ പാര്‍ത്തു.
40
മനശ്ശെയുടെ പുത്രനായ യായീര്‍ ചെന്നു അതിലെ ഊരുകളെ അടക്കി, അവേക്കു ഹവവോത്ത്-യായീര്‍ (യായീരിന്റെ ഊരുകള്‍) എന്നു പേരിട്ടു.
41
നോബഹ് ചെന്നു കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും അടക്കി; അതിന്നു തന്റെ പേരിന്‍ പ്രകാരം നോബഹ് എന്നു പേരിട്ടു.
ആവർത്തനം 3:13-15
13
മനശ്ശെയുടെ മകനായ യായീര്‍ ഗെശൂര്‍യ്യരുടെയും മാഖാത്യരുടെയും അതിര്‍വരെ അര്ഗ്ഗോബ് ദേശം മുഴുവനും പിടിച്ചു തന്റെ പേരിന്‍ പ്രകാരം ബാശാന്നു ഹവോത്ത് - യായീര്‍ എന്നു പേര്‍ ഇട്ടു; ഇന്നുവരെ ആ പേര്‍ തന്നേ പറഞ്ഞു വരുന്നു.
14
മാഖീരിന്നു ഞാന്‍ ഗിലെയാദ് ദേശം കൊടുത്തു.
15
രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും ഗിലെയാദ് മുതല്‍ അര്‍ന്നോന്‍ താഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക്‍ തോടുവരെയും
1 ദിനവൃത്താന്തം 2:21-23
21
സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ് ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.
22
എന്നാല്‍ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യില്‍നിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.
23
ഹെസ്രോന്‍ കാലെബ്-എഫ്രാത്തയില്‍വെച്ചു മരിച്ചശേഷം ഹെസ്രോന്‍ ഭാര്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.