యెరికో
യോശുവ 6:2-21
2
യഹോവ യോശുവയോടു കല്പിച്ചതുഞാന്‍ യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു.
3
നിങ്ങളില്‍ യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം; ഇങ്ങനെ ആറു ദിവസം ചെയ്യേണം.
4
ഏഴു പുരോഹിതന്മാര്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു പെട്ടകത്തിന്റെ മുമ്പില്‍ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാര്‍ കാഹളം ഊതുകയും വേണം.
5
അവര്‍ ആട്ടിന്‍ കൊമ്പു നീട്ടിയൂതുകയും നിങ്ങള്‍ കാഹളനാദം കേള്‍ക്കയും ചെയ്യുമ്പോള്‍ ജനമൊക്കെയും ഉച്ചത്തില്‍ ആര്‍പ്പിടേണം; അപ്പോള്‍ പട്ടണമതില്‍ വീഴും; ജനം ഔരോരുത്തന്‍ നേരെ കയറുകയും വേണം.
6
നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചു അവരോടുനിയമപെട്ടകം എടുപ്പിന്‍ ; ഏഴു പുരോഹിതന്മാര്‍ യഹോവയുടെ പെട്ടകത്തിന്നു മുമ്പില്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നടക്കേണം എന്നു പറഞ്ഞു.
7
ജനത്തോടു അവന്‍ നിങ്ങള്‍ ചെന്നു പട്ടണത്തെ ചുറ്റിനടപ്പിന്‍ ; ആയുധപാണികള്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ നടക്കേണം എന്നു പറഞ്ഞു.
8
യോശുവ ജനത്തോടു പറഞ്ഞുതീര്‍ന്നപ്പോള്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു ഏഴു പുരോഹിതന്മാര്‍ യഹോവയുടെ മുമ്പില്‍ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.
9
ആയുധപാണികള്‍ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പില്‍ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവര്‍ കാഹളം ഊതിക്കൊണ്ടു നടന്നു.
10
യോശുവ ജനത്തോടുആര്‍പ്പിടുവിന്‍ എന്നു ഞാന്‍ നിങ്ങളോടു കല്പിക്കുന്ന നാള്‍വരെ നിങ്ങള്‍ ആര്‍പ്പിടരുതു; ഒച്ചകേള്‍പ്പിക്കരുതു; വായില്‍നിന്നു ഒരു വാക്കും പുറപ്പെടുകയും അരുതു; അതിന്റെശേഷം ആര്‍പ്പിടാം എന്നു കല്പിച്ചു.
11
അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവര്‍ പാളയത്തിലേക്കു വന്നു പാളയത്തില്‍ പാര്‍ത്തു.
12
യോശുവ അതികാലത്തേ എഴുന്നേറ്റു; പുരോഹിതന്മാര്‍ യഹോവയുടെ പെട്ടകം എടുത്തു.
13
ഏഴു പുരോഹിതന്മാര്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചു കാഹളം ഊതിക്കൊണ്ടു നടന്നു; ആയുധപാണികള്‍ അവരുടെ മുമ്പില്‍ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവര്‍ കാഹളം ഊതിക്കൊണ്ടു നടന്നു.
14
രണ്ടാം ദിവസം അവര്‍ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റീട്ടു പാളയത്തിലേക്കു മടങ്ങിപ്പോന്നു. ഇങ്ങനെ അവര്‍ ആറു ദിവസം ചെയ്തു;
15
ഏഴാം ദിവസമോ അവര്‍ അതികാലത്തു അരുണോദയത്തിങ്കല്‍ എഴുന്നേറ്റു പട്ടണത്തെ ആ വിധത്തില്‍ തന്നേ ഏഴുപ്രവാശ്യം ചുറ്റി; അന്നുമാത്രം അവര്‍ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി.
16
ഏഴാംപ്രാവശ്യം പുരോഹിതന്മാര്‍ കാഹളം ഊതിയപ്പോള്‍ യോശുവ ജനത്തോടു പറഞ്ഞതെന്തെന്നാല്‍ആര്‍പ്പിടുവിന്‍ ; യഹോവ പട്ടണം നിങ്ങള്‍ക്കു തന്നിരിക്കുന്നു.
17
ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവേക്കു ശപഥാര്‍പ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാല്‍ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.
18
എന്നാല്‍ നിങ്ങള്‍ ശപഥംചെയ്തിരിക്കെ ശപഥാര്‍പ്പിതത്തില്‍ വല്ലതും എടുത്തിട്ടു യിസ്രായേല്‍പാളയത്തിന്നു ശാപവും അനര്‍ത്ഥവും വരുത്താതിരിക്കേണ്ടതിന്നു ശപഥാര്‍പ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
19
വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരിമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവേക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തില്‍ ചേരേണം.
20
അനന്തരം ജനം ആര്‍പ്പിടുകയും പുരോഹിതന്മാര്‍ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദംകേട്ടു അത്യുച്ചത്തില്‍ ആര്‍പ്പിട്ടപ്പോള്‍ മതില്‍ വീണു; ജനം ഔരോരുത്തന്‍ നേരെ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു.
21
പുരുഷന്‍ , സ്ത്രീ, ബാലന്‍ , വൃദ്ധന്‍ , ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവര്‍ വാളിന്റെ വായ്ത്തലയാല്‍ അശേഷം സംഹരിച്ചു.
హాయి
യോശുവ 8:1
അനന്തരം യഹോവ യോശുവയോടു അരുളിച്ചെയ്തതുഭയപ്പെടരുതു, വിഷാദിക്കയും അരുതു; പടജ്ജനത്തെയൊക്കെയും കൂട്ടിപുറപ്പെട്ടു ഹായിയിലേക്കു ചെല്ലുക; ഞാന്‍ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കയ്യില്‍ തന്നിരിക്കുന്നു.
യോശുവ 8:17
ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവര്‍ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടര്‍ന്നു.
യോശുവ 8:29-35
29
ഹായിരാജാവിനെ അവന്‍ സന്ധ്യവരെ ഒരു മരത്തില്‍ തൂക്കി; സൂര്യന്‍ അസ്തമിച്ചപ്പോള്‍ യോശുവയുടെ കല്പനപ്രകാരം ശവം മരത്തില്‍നിന്നു ഇറക്കി പട്ടണവാതില്‍ക്കല്‍ ഇടുകയും അതിന്മേല്‍ ഇന്നുവരെ നിലക്കുന്ന ഒരു വലിയ കല്‍ക്കുന്നു കൂട്ടുകയും ചെയ്തു.
30
അനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു ഏബാല്‍പര്‍വ്വതത്തില്‍ ഒരു യാഗപീഠം പണിതു.
31
യഹോവയുടെ ദാസനായ മോശെ യിസ്രായേല്‍മക്കളോടു കല്പിച്ചതുപോലെയും മോശെയുടെ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരിമ്പു തൊടുവിക്കയോ ചെയ്യാത്ത കല്ലുകൊണ്ടുള്ള ഒരു യാഗപീഠം തന്നേ. അവര്‍ അതിന്മേല്‍ യഹോവേക്കു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
32
മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകര്‍പ്പു അവന്‍ അവിടെ യിസ്രായേല്‍മക്കള്‍ കാണ്‍കെ ആ കല്ലുകളില്‍ എഴുതി.
33
എല്ലായിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരു പോലെ പെട്ടകത്തിന്നു ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരില്‍ പാതിപേര്‍ ഗെരിസീംപര്‍വ്വതത്തിന്റെ വശത്തും പാതിപേര്‍ ഏബാല്‍പര്‍വ്വതത്തിന്റെ വശത്തും നിന്നു; അവര്‍ യിസ്രായേല്‍ജനത്തെ അനുഗ്രഹിക്കേണമെന്നു യഹോവയുടെ ദാസനായ മോശെ മുമ്പെ കല്പിച്ചിരുന്നതുപോലെ തന്നേ.
34
അതിന്റെ ശേഷം അവര്‍ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയരിക്കുന്നതുപോലെ ഒക്കെയും അനുഗ്രഹവും ശാപവുമായ ന്യായപ്രമാണവചനങ്ങളെല്ലാം വായിച്ചു.
35
മോശെ കല്പിച്ച സകലത്തിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യിസ്രായേല്‍സഭ മുഴുവനും അവരോടു കൂടെ വന്നിരുന്ന പരദേശികളും കേള്‍ക്കെ യോശുവ മോശെ കല്പിച്ച സകലത്തിലും യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.