എന്നാല്‍ ദൈവദൂതന്‍ യെരൂശലേമിനെ ബാധിപ്പാന്‍ അതിന്മേല്‍ കൈനീട്ടിയപ്പോള്‍ യഹോവ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു ജനത്തില്‍ നാശം ചെയ്യുന്ന ദൂതനോടുമതി, നിന്റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതന്‍ , യെബൂസ്യന്‍ അരവ്നയുടെ മെതിക്കളത്തിന്നരികെ ആയിരുന്നു.
പിന്നെ യിസ്രായേല്‍മക്കള്‍എല്ലായിസ്രായേല്‍ഗോത്രങ്ങളിലും യഹോവയുടെ അടുക്കല്‍ സഭെക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പയില്‍ യഹോവയുടെ അടുക്കല്‍ വരാത്തവന്‍ മരണശിക്ഷ അനുഭവിക്കേണം എന്നു അവര്‍ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
യിസ്രായേല്‍ഗോത്രങ്ങളില്‍നിന്നു മിസ്പയില്‍ യഹോവയുടെ അടുക്കല്‍ വരാതെ ആരെങ്കിലും ഉണ്ടോ എന്നു അവര്‍ അന്വേഷിച്ചപ്പോള്‍ ഗിലെയാദിലെ യാബേശില്‍ നിന്നു ആരും പാളയത്തില്‍ സഭെക്കു വന്നിട്ടില്ല എന്നു കണ്ടു.
അനന്തരം ശമൂവേല്‍എല്ലായിസ്രായേലിനെയും മിസ്പയില്‍ കൂട്ടുവിന്‍ ; ഞാന്‍ നിങ്ങള്‍ക്കു വേണ്ടി യഹോവയോടു പ്രാര്‍ത്ഥിക്കും എന്നു പറഞ്ഞു.
6
അവര്‍ മിസ്പയില്‍ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയില്‍ ഒഴിച്ചു ആ ദിവസം ഉപവസിച്ചുഞങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേല്‍ മിസ്പയില്‍വെച്ചു യിസ്രായേല്‍മക്കള്‍ക്കു ന്യായപാലനം ചെയ്തു.
7
യിസ്രായേല്‍മക്കള്‍ മിസ്പയില്‍ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ യിസ്രായേലിന്റെ നേരെ പുറപ്പെട്ടുവന്നു; യിസ്രായേല്‍മക്കള്‍ അതു കേട്ടിട്ടു ഫെലിസ്ത്യരെ ഭയപ്പെട്ടു.
ആസാരാജാവു ഒരു വിളംബരം പ്രസിദ്ധമാക്കി ഒട്ടൊഴിയാതെ യെഹൂദയെ മുഴുവനും വിളിച്ചുകൂട്ടി; അവര്‍ ചെന്നു ബയെശാ പണിതു ഉറപ്പിച്ച രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുവന്നു; ആസാരാജാവു അവകൊണ്ടു ബെന്യാമീനിലെ ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.
നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ മിസ്പയില്‍നിന്നു പുറപ്പെട്ടു കരഞ്ഞുംകൊണ്ടു അവരെ എതിരേറ്റു ചെന്നു; അവരെ കണ്ടപ്പോള്‍ അവന്‍ അവരോടുഅഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കല്‍ വരുവിന്‍ എന്നു പറഞ്ഞു.
പിന്നെ യിശ്മായേല്‍ മിസ്പയില്‍ ഉണ്ടായിരുന്ന ജനശിഷ്ടത്തെ ഒക്കെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചവരായി മിസ്പയില്‍ ശേഷിച്ചിരുന്ന സകലജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി; നെഥന്യാവിന്റെ മകന്‍ യിശ്മായേല്‍ അവരെ ബദ്ധരാക്കി അമ്മോന്യരുടെ അടുക്കല്‍ കൊണ്ടു പോകുവാന്‍ യാത്ര പുറപ്പെട്ടു.
യുദ്ധം കാണ്മാനില്ലാത്തതും കാഹളനാദം കേള്‍പ്പാനില്ലാത്തതും ആഹാരത്തിന്നു മുട്ടില്ലാത്തതുമായ, മിസ്രയീംദേശത്തു ചെന്നു പാര്‍ക്കും എന്നു പറയുന്നു എങ്കില്‍--യെഹൂദയില്‍ ശേഷിപ്പുള്ളവരേ,