Have
ആവർത്തനം 31:7
പിന്നെ മോശെ യോശുവയെ വിളിച്ചു എല്ലായിസ്രായേലും കാണ്‍കെ അവനോടു പറഞ്ഞതു എന്തെന്നാല്‍ബലവും ധൈര്യവുമുള്ളവനായിരിക്ക; യഹോവ ഈ ജനത്തിന്നു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യംചെയ്തദേശത്തേക്കു നീ അവരോടുകൂടെ ചെല്ലും; അതിനെ അവര്‍ക്കും വിഭാഗിച്ചുകൊടുക്കും.
ആവർത്തനം 31:8
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവന്‍ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
ആവർത്തനം 31:28
നിങ്ങളുടെ ഗോത്രങ്ങളുടെ എല്ലാമൂപ്പന്മാരെയും പ്രാമണികളെയും എന്റെ അടുക്കല്‍ വിളിച്ചുകൂട്ടുവിന്‍ ; എന്നാല്‍ ഞാന്‍ ഈ വചനങ്ങള്‍ അവരെ പറഞ്ഞു കേള്‍പ്പിച്ചു അവരുടെ നേരെ ആകാശത്തെയും ഭൂമിയെയും സാക്ഷിവേക്കും.
ന്യായാധിപന്മാർ 6:14
അപ്പോള്‍ യഹോവ അവനെ നോക്കിനിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യില്‍നിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു.
2 ശമൂവേൽ 13:28
എന്നാല്‍ അബ്ശാലോം തന്റെ ബാല്യക്കാരോടുനോക്കിക്കൊള്‍വിന്‍ ; അമ്നോന്‍ വീഞ്ഞുകുടിച്ചു ആനന്ദിച്ചിരിക്കുന്നേരം ഞാന്‍ നിങ്ങളോടുഅമ്നോനെ അടിച്ചുകൊല്ലുവിന്‍ എന്നു പറയുമ്പോള്‍ നിങ്ങള്‍ അവനെ കൊല്ലുവിന്‍ ; ഭയപ്പെടരുതു; ഞാനല്ലയോ നിങ്ങളോടു കല്പിച്ചതു? നിങ്ങള്‍ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന്‍ എന്നു കല്പിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 4:19
അതിന്നു പത്രൊസും യോഹന്നാനുംദൈവത്തെക്കാള്‍ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിന്‍ .
ధైర్యముగా నుండుము
യോശുവ 1:6
ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാന്‍ അവര്‍ക്കും കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന്നു അവകാശമായി വിഭാഗിക്കും.
യോശുവ 1:7
എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
దిగులుపడకుము
ആദിപുസ്തകം 28:15
ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാന്‍ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവര്‍ത്തിക്കും.
ആവർത്തനം 20:1
നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോള്‍ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
സങ്കീർത്തനങ്ങൾ 27:1
യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാന്‍ ആരെ പേടിക്കും?
സങ്കീർത്തനങ്ങൾ 27:2
എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കര്‍മ്മികള്‍ എന്റെ മാംസം തിന്നുവാന്‍ എന്നോടു അടുക്കുമ്പോള്‍ ഇടറിവീഴും.
യിരെമ്യാവു 1:7
എന്നാല്‍ ഞാന്‍ അയ്യോ, യഹോവയായ കര്‍ത്താവേ, എനിക്കു സംസാരിപ്പാന്‍ അറിഞ്ഞുകൂടാ; ഞാന്‍ ബാലനല്ലോ എന്നു പറഞ്ഞു.
യിരെമ്യാവു 1:8
അതിന്നു യഹോവ എന്നോടു അരുളിച്ചെയ്തതുഞാന്‍ ബാലന്‍ എന്നു നീ പറയരുതു; ഞാന്‍ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കല്‍ നീ പോകയും ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം.
నీ దేవుడైన యెహోవా
സങ്കീർത്തനങ്ങൾ 46:7
സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു. സേലാ.
യെശയ്യാവ് 43:1
ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിര്‍മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവന്‍ തന്നേ.
യെശയ്യാവ് 43:5
ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ടു; നിന്റെ സന്തതിയെ ഞാന്‍ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറു നിന്നു നിന്നെ ശേഖരിക്കയും ചെയ്യും.