ആദിപുസ്തകം പുറപ്പാട് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമൂവേൽ 2 ശമൂവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമഗീതം യെശയ്യാവ് യിരെമ്യാവു വിലാപങ്ങൾ യെഹെസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നാഹൂം ഹബക്കൂക്ക് സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ അപ്പൊസ്തലരുടെ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ 1 തെസ്സലൊനീക്യർ 2 തെസ്സലൊനീക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദാ വെളിപ്പാട്
above
1 പത്രോസ് 4:8
സകലത്തിന്നും മുമ്പെ തമ്മില്‍ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിന്‍ . സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.
3 യോഹന്നാൻ 1:2
പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ఒట్టుపెట్టుకొనక
മത്തായി 5:33-37
33
കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കര്‍ത്താവിന്നു നിവര്‍ത്തിക്കേണം എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
34
ഞാനോ നിങ്ങളോടു പറയുന്നതുഅശേഷം സത്യം ചെയ്യരുതു; സ്വര്‍ഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം;
35
ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം
36
നിന്റെ തലയെക്കൊണ്ടു സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.
37
നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതില്‍ അധികമായതു ദുഷ്ടനില്‍നിന്നു വരുന്നു.
മത്തായി 23:16-22
16
മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വര്‍ണ്ണമോ സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?
17
യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താല്‍ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന് എന്നു നിങ്ങള്‍ പറയുന്നു.
18
കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗ പീഠമോ?
19
ആകയാല്‍ യാഗപിഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവന് അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.
20
മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവന് അതിനെയും അതില്‍ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
21
സ്വര്‍ഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവന്‍ , ദൈവത്തിന്റെ സിംഹാസനത്തെയും അതില്‍ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
22
കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം ഇവയില്‍ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തില്‍ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.
but
2 കൊരിന്ത്യർ 1:17-20
17
ഇങ്ങനെ വിചാരിച്ചതില്‍ ഞാന്‍ ചാപല്യം കാണിച്ചുവോ? അല്ലെങ്കില്‍ എന്റെ വാക്കു ഉവ്വു, ഉവ്വു; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്റെ നിരൂപണം ജഡികനിരൂപണമോ?
18
നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കല്‍ ഉവ്വു എന്നും മറ്റൊരിക്കല്‍ ഇല്ല എന്നും ആയിരുന്നില്ല എന്നതിന്നു വിശ്വസ്തനായ ദൈവം സാക്ഷി.
19
ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയില്‍ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കല്‍ ഉവ്വു എന്നും മറ്റൊരിക്കല്‍ ഇല്ല എന്നും ആയിരുന്നില്ല; അവനില്‍ ഉവ്വു എന്നത്രേയുള്ളു.
20
ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ എത്ര ഉണ്ടെങ്കിലും അവനില്‍ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാല്‍ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനില്‍ ആമേന്‍ എന്നും തന്നേ.
lest
യാക്കോബ് 3:1
സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളില്‍ അനേകര്‍ ഉപദേഷ്ടാക്കന്മാര് ആകരുതു.
യാക്കോബ് 3:2
നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തന് വാക്കില്‍ തെറ്റാതിരുന്നാല്‍ അവന് ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാന്‍ ശക്തനായി സല്‍ഗുണപൂര്‍ത്തിയുള്ള പുരുഷന് ആകുന്നു.
1 കൊരിന്ത്യർ 11:34
വല്ലവന്നും വിശക്കുന്നു എങ്കില്‍ നിങ്ങള്‍ ഒരുമിച്ചു കൂടുന്നതു ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന്നു അവന് വീട്ടില്‍വെച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യ്യങ്ങളെ ഞാന്‍ വന്നിട്ടു ക്രമപ്പെടുത്തും.