కొట్టుకొని పోబడినను
സങ്കീർത്തനങ്ങൾ 107:25-27
25
അവര്‍ യഹോവയുടെ പ്രവൃത്തികളെയും ആഴിയില്‍ അവന്റെ അത്ഭുതങ്ങളെയും കണ്ടു.
26
അവന്‍ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.
27
അവര്‍ ആകാശത്തിലേക്കു ഉയര്‍ന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണന്‍ കഷ്ടത്താല്‍ ഉരുകിപ്പോയി.
യോനാ 1:4
യഹോവയോ സമുദ്രത്തില്‍ ഒരു പെരുങ്കാറ്റു അടിപ്പിച്ചു; കപ്പല്‍ തകര്‍ന്നു പോകുവാന്‍ തക്കവണ്ണം സമുദ്രത്തില്‍ വലിയൊരു കോള്‍ ഉണ്ടായി.
മത്തായി 8:24
പിന്നെ കടലില്‍ വലിയ ഔളം ഉണ്ടായിട്ടു പടകു തിരകളാല്‍ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 27:14-38
14
കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലന്‍ എന്ന കൊടങ്കാറ്റു അടിച്ചു.
15
കപ്പല്‍ കാറ്റിന്റെ നേരെ നില്പാന്‍ കഴിയാതവണ്ണം കുടുങ്ങുകയാല്‍ ഞങ്ങള്‍ കൈവിട്ടു അങ്ങനെ പാറിപ്പോയി.
16
ക്ളൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഔടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.
17
അതു വലിച്ചുകയറ്റീട്ടു അവര്‍ കപ്പല്‍ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേല്‍ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി.
18
ഞങ്ങള്‍ കൊടുങ്കാറ്റിനാല്‍ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവര്‍ ചരകൂ പുറത്തുകളഞ്ഞു.
19
മൂന്നാം നാള്‍ അവര്‍ സ്വന്തകയ്യാല്‍ കപ്പല്‍കോപ്പും കടലില്‍ ഇട്ടുകളഞ്ഞു.
20
വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റു അടിച്ചുകൊണ്ടും ഇരിക്കയാല്‍ ഞങ്ങള്‍ രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.
21
അവര്‍ വളരെ പട്ടിണി കിടന്നശേഷം പൌലോസ് അവരുടെ നടുവില്‍ നിന്നുകൊണ്ടു പറഞ്ഞതുപുരുഷന്മാരേ, എന്റെ വാക്കു അനുസരിച്ചു ക്രേത്തയില്‍നിന്നു നീക്കാതെയും ഈ കഷ്ട നഷ്ടങ്ങള്‍ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു.
22
എങ്കിലും ഇപ്പോള്‍ ധൈര്യത്തോടിരിപ്പാന്‍ ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളില്‍ ആരുടെയും പ്രാണന്നു ഹാനി വരികയില്ല.
23
എന്റെ ഉടയവനും ഞാന്‍ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതന്‍ ഈ രാത്രിയില്‍ എന്റെ അടുക്കല്‍നിന്നു
24
പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പില്‍ നില്‍ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
25
അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിന്‍ ; എന്നോടു അരുളിച്ചെയ്തതു പോലെ തന്നേ സംഭവിക്കും എന്നു ഞാന്‍ ദൈവത്തെ വിശ്വസിക്കുന്നു.
26
എങ്കിലും നാം ഒരു ദ്വീപിന്മേല്‍ മുട്ടി വീഴേണ്ടതാകുന്നു.
27
പതിന്നാലാം രാത്രിയായപ്പോള്‍ ഞങ്ങള്‍ അദ്രിയക്കടലില്‍ അലയുന്നേരം അര്‍ദ്ധരാത്രിയില്‍ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പല്‍ക്കാര്‍ക്കും തോന്നി.
28
അവര്‍ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മറ്റൊന്നു കണ്ടു.
29
പാറ സ്ഥലങ്ങളില്‍ അകപ്പെടും എന്നു പേടിച്ചു അവര്‍ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാന്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു.
30
എന്നാല്‍ കപ്പല്‍ക്കാര്‍ കപ്പല്‍ വിട്ടു ഔടിപ്പോകുവാന്‍ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാന്‍ പോകുന്നു എന്നുള്ള ഭാവത്തില്‍ തോണി കടലില്‍ ഇറക്കി.
31
അപ്പോള്‍ പൌലൊസ് ശതാധിപനോടും പടയാളികളോടുംഇവര്‍ കപ്പലില്‍ താമസിച്ചല്ലാതെ നിങ്ങള്‍ക്കു രക്ഷപ്പെടുവാന്‍ കഴിയുന്നതല്ല എന്നു പറഞ്ഞു.
32
പടയാളികള്‍ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു.
33
നേരം വെളുക്കാറായപ്പോള്‍ പൌലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചുനിങ്ങള്‍ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.
34
അതുകൊണ്ടു ആഹാരം കഴിക്കേണം എന്നു ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു; അതു നിങ്ങളുടെ രക്ഷെക്കുള്ളതല്ലോ; നിങ്ങളില്‍ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു.
35
ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാണ്‍കെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി.
36
അപ്പോള്‍ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു.
37
കപ്പലില്‍ ഞങ്ങള്‍ ആകപ്പാടെ ഇരുനൂറ്റെഴുപത്താറു ആള്‍ ഉണ്ടായിരുന്നു.
38
അവര്‍ തിന്നു തൃപ്തിവന്നശേഷം ധാന്യം കടലില്‍ കളഞ്ഞു കപ്പലിന്റെ ഭാരം കുറെച്ചു.