ആദിപുസ്തകം പുറപ്പാട് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമൂവേൽ 2 ശമൂവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമഗീതം യെശയ്യാവ് യിരെമ്യാവു വിലാപങ്ങൾ യെഹെസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നാഹൂം ഹബക്കൂക്ക് സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ അപ്പൊസ്തലരുടെ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ 1 തെസ്സലൊനീക്യർ 2 തെസ്സലൊനീക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദാ വെളിപ്പാട്
యుండడు
എബ്രായർ 7:11-15
11
ലേവ്യപൌരോഹിത്യത്താല് സമ്പൂര്‍ണ്ണത വന്നെങ്കില്‍ — അതിന് കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതന് വരുവാന്‍ എന്തൊരാവശ്യം?
12
പൌരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നും കൂടെ മാറ്റം വരുവാന്‍ ആവശ്യം.
13
എന്നാല്‍ ഇതു ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവന് വേറൊരു ഗോത്രത്തിലുള്ളവന് ; ആ ഗോത്രത്തില്‍ ആരും യാഗപീഠത്തിങ്കല്‍ ശുശ്രൂഷ ചെയ്തിട്ടില്ല.
14
യെഹൂദയില്‍നിന്നു നമ്മുടെ കര്‍ത്താവു ഉദിച്ചു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തൊടു മോശെ പൌരോഹിത്യം സംബന്ധിച്ചു ഒന്നും കല്പിച്ചിട്ടില്ല.
15
ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താല്‍ അല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാല്‍ ഉളവായ വേറെ ഒരു പുരോഹിതന്
സംഖ്യാപുസ്തകം 16:40
അഹരോന്റെ സന്തതിയില്‍ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയില്‍ ധൂപം കാണിപ്പാന്‍ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയും പോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേല്‍ മക്കള്‍ക്കു ജ്ഞാപകമായി അവയെ യാഗപീഠം, പൊതിവാന്‍ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നേ.
സംഖ്യാപുസ്തകം 17:12
അപ്പോള്‍ യിസ്രായേല്‍മക്കള്‍ മോശെയോടുഇതാ, ഞങ്ങള്‍ ചത്തൊടുങ്ങുന്നു; ഞങ്ങള്‍ നശിയക്കുന്നു; ഞങ്ങള്‍ എല്ലാവരും നശിക്കുന്നു.
സംഖ്യാപുസ്തകം 17:13
യഹോവയുടെ തിരുനിവാസത്തോടു അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങള്‍ ഒക്കെയും ചത്തൊടുങ്ങേണമോ എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 18:5
യിസ്രായേല്‍മക്കളുടെ മേല്‍ ഇനി ക്രോധം വരാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും കാര്യം നിങ്ങള്‍ നോക്കേണം.
2 ദിനവൃത്താന്തം 26:18
ഉസ്സീയാവേ, യഹോവേക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാന്‍ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാര്‍ക്കത്രേ; വിശുദ്ധമന്ദിരത്തില്‍നിന്നു പൊയ്ക്കൊള്‍ക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നതു; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു.
2 ദിനവൃത്താന്തം 26:19
ധൂപം കാട്ടുവാന്‍ കയ്യില്‍ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവു കോപിച്ചു; അവന് പുരോഹിതന്മാരോടു കോപിച്ചുകൊണ്ടിരിക്കയില്‍ തന്നേ യഹോവയുടെ ആലയത്തില്‍ ധൂപപീഠത്തിന്റെ അരികെ വെച്ചു പുരോഹിതന്മാര് കാണ്‍കെ അവന്റെ നെറ്റിമേല്‍ കുഷ്ഠം പൊങ്ങി.
See
എബ്രായർ 11:4
വിശ്വാസത്താല്‍ ഹാബേല്‍ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാല്‍ അവന്നു നീതിമാന് എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവന് വിശ്വാസത്താല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.