ప్రమాణము
എബ്രായർ 6:13
ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോള്‍ തന്നെക്കാള്‍ വലിയവനെക്കൊണ്ടു സത്യം ചെയ്‍വാന്‍ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യ ചെയ്തു
ആദിപുസ്തകം 14:22
സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയര്‍ത്തിസത്യം ചെയ്യുന്നു.
ആദിപുസ്തകം 21:23
ആകയാല്‍ നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ കുലത്തോടോ വ്യാജം പ്രവൃത്തിക്കാതെ ഞാന്‍ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാര്‍ത്തുവരുന്ന ദേശത്തോടും ദയകാണിക്കുമെന്നു ദൈവത്തെച്ചൊല്ലി ഇവിടെവെച്ചു എന്നോടു സത്യം ചെയ്ക എന്നു പറഞ്ഞു.
മത്തായി 23:20-22
20
മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ അതിനെയും അതില്‍ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
21
സ്വര്‍ഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവന്‍ , ദൈവത്തിന്റെ സിംഹാസനത്തെയും അതില്‍ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
22
കപട ഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം ഇവയില്‍ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തില്‍ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.
ప్రమాణమే
ആദിപുസ്തകം 21:30
ഞാന്‍ ഈ കിണര്‍ കുഴിച്ചു എന്നതിന്നു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്നു അവന്‍ പറഞ്ഞു.
ആദിപുസ്തകം 21:31
അവര്‍ ഇരുവരും അവിടെവെച്ചു സത്യം ചെയ്ക കൊണ്ടു അവന്‍ ആ സ്ഥലത്തിന്നു ബേര്‍-ശേബ എന്നു പേരിട്ടു.
ആദിപുസ്തകം 31:53
അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവന്‍ നമുക്കു മദ്ധ്യേ വിധിക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു.
പുറപ്പാട് 22:11
കൂട്ടുകാരന്റെ വസ്തുവിന്മേല്‍ അവന്‍ കൈ വെച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം ഇരുപാട്ടുകാര്‍ക്കും തീര്‍ച്ച ആയിരിക്കേണം; ഉടമസ്ഥന്‍ അതു സമ്മതിക്കേണം; മറ്റവന്‍ പകരം കൊടുക്കേണ്ടാ.
യോശുവ 9:15-20
15
യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്നു ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു.
16
ഉടമ്പടി ചെയ്തിട്ടു മൂന്നു ദിവസം കഴിഞ്ഞശേഷം അവര്‍ സമീപസ്ഥന്മാര്‍ എന്നും തങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്നവര്‍ എന്നും അവര്‍ കേട്ടു.
17
യിസ്രായേല്‍മക്കള്‍ യാത്രപുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളില്‍ എത്തി. അവരുടെ പട്ടണങ്ങള്‍ ഗിബെയോന്‍ , കെഫീര, ബേരോത്ത്, കിര്‍യ്യത്ത്--യെയാരീം എന്നിവ ആയിരുന്നു.
18
സഭയിലെ പ്രഭുക്കന്മാര്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു അവരോടു സത്യംചെയ്തിരിക്കയാല്‍ യിസ്രായേല്‍മക്കള്‍ അവരെ സംഹരിച്ചില്ല; എന്നാല്‍ സഭ മുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.
19
പ്രഭുക്കന്മാര്‍ എല്ലാവരും സര്‍വ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു ഞങ്ങള്‍ അവരോടു സത്യംചെയ്തിരിക്കയാല്‍ നമുക്കു അവരെ തൊട്ടുകൂടാ.
20
നാം അവരോടു ഇങ്ങനെ ചെയ്തു അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാല്‍ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേല്‍ വരും എന്നു പറഞ്ഞു.
2 ശമൂവേൽ 21:2
രാജാവു ഗിബെയോന്യരെ വിളിച്ചു അവരോടു പറഞ്ഞു:--ഗിബെയോന്യര്‍ യിസ്രായേല്യരല്ല അമോര്‍യ്യരില്‍ ശേഷിച്ചവരത്രേ; അവരോടു യിസ്രായേല്‍ മക്കള്‍ സത്യം ചെയ്തിരുന്നു; എങ്കിലും ശൌല്‍ യിസ്രായേല്യര്‍ക്കും യെഹൂദ്യര്‍ക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവില്‍ അവരെ സംഹരിച്ചുകളവാന്‍ ശ്രമിച്ചു--
യെഹെസ്കേൽ 17:16-20
16
എന്നാണ, അവനെ രാജാവാക്കിയ രാജാവിന്റെ സ്ഥലമായ ബാബേലില്‍, അവന്റെ അരികെ വെച്ചു തന്നേ, അവന്‍ മരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; അവനോടു ചെയ്ത സത്യം അവന്‍ ധിക്കരിക്കയും അവനുമായുള്ള ഉടമ്പടി ലംഘിക്കയും ചെയ്തുവല്ലോ.
17
ബഹുജനത്തെ നശിപ്പിച്ചുകളവാന്‍ തക്കവണ്ണം അവര്‍ വാടകോരി കൊത്തളം പണിയുമ്പോള്‍ ഫറവോന്‍ മഹാസൈന്യത്തോടും വലിയ കൂട്ടത്തോടും കൂടെ അവന്നുവേണ്ടി യുദ്ധത്തില്‍ ഒന്നും പ്രവര്‍ത്തിക്കയില്ല.
18
അവന്‍ ഉടമ്പടി ലംഘിച്ചു സത്യം ധിക്കരിച്ചിരിക്കുന്നു; അവന്‍ കയ്യടിച്ചിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാല്‍ അവന്‍ ഒഴിഞ്ഞുപോകയില്ല.
19
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നാണ, അവന്‍ ധിക്കരിച്ചിരിക്കുന്ന എന്റെ സത്യവും ലംഘിച്ചിരിക്കുന്ന എന്റെ ഉടമ്പടിയും ഞാന്‍ അവന്റെ തലമേല്‍ വരുത്തും.
20
ഞാന്‍ എന്റെ വല അവന്റെമേല്‍ വീശും; അവന്‍ എന്റെ കണിയില്‍ അകപ്പെടും; ഞാന്‍ അവനെ ബാബേലിലേക്കു കൊണ്ടുചെന്നു, അവന്‍ എന്നോടു ചെയ്തിരിക്കുന്ന ദ്രോഹത്തെക്കുറിച്ചു അവിടെവെച്ചു അവനോടു വ്യവഹരിക്കും.