దేవుడు
മർക്കോസ് 16:20
അവര്‍ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കര്‍ത്താവു അവരോടുകൂടെ പ്രവര്‍ത്തിച്ചും അവരാല്‍ നടന്ന അടയാളങ്ങളാല്‍ വചനത്തെ ഉറപ്പിച്ചും പോന്നു.ക്ക
യോഹന്നാൻ 15:26
ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്നു നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 2:32
അവന്‍ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങള്‍ ഈ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് പകര്‍ന്നുതന്നു,
അപ്പൊസ്തലരുടെ പ്രവൃത്തികൾ 2:33
ദാവീദ് സ്വര്‍ഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാല്‍ അവന്‍
അപ്പൊസ്തലരുടെ പ്രവൃത്തികൾ 3:15
അവനെ ദൈവം മരിച്ചവരില്‍നിന്നു, എഴുന്നേല്പിച്ചു; അതിന്നു ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 3:16
അവന്റെ നാമത്തിലെ വിശ്വാസത്താല്‍ അവന്റെ നാമം തന്നേ നിങ്ങള്‍ കാണ്‍കയും അറികയും ചെയ്യുന്ന ഇവന്‍ ബലം പ്രാപിപ്പാന്‍ കാരണമായി തീര്‍ന്നു; അവന്‍ മുഖാന്തരമുള്ള വിശ്വാസം ഇന്നു നിങ്ങള്‍ എല്ലാവരും കാണ്‍കെ ഈ ആരോഗ്യം വരുവാന്‍ ഹേതുവായി തീര്‍ന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 4:10
ദൈവം മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ തന്നേ ഇവന്‍ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പില്‍ നിലക്കുന്നു എന്നു നിങ്ങള്‍ എല്ലാവരും യിസ്രായേല്‍ ജനം ഒക്കെയും അറിഞ്ഞുകൊള്‍വിന്‍ .
അപ്പൊസ്തലരുടെ പ്രവൃത്തികൾ 14:3
എന്നാല്‍ അവര്‍ വളരെക്കാലം അവിടെ പാര്‍ത്തു, കര്‍ത്താവില്‍ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവന്‍ തന്റെ കൃപയുടെ വചനത്തിന്നു സാക്ഷിനിന്നു, അവരുടെ കയ്യാല്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാന്‍ വരം നല്കി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 19:11
ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍
അപ്പൊസ്തലരുടെ പ്രവൃത്തികൾ 19:12
അവന്റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുപ്പെടുകയും ചെയ്തു.
റോമർ 15:18
ക്രിസ്തു ഞാന്‍ മുഖാന്തരം ജാതികളുടെ അനുസരണത്തിന്നായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവര്‍ത്തിച്ചതു അല്ലാതെ മറ്റൊന്നും മിണ്ടുവാന്‍ ഞാന്‍ തുനിയുകയില്ല.
റോമർ 15:19
അങ്ങനെ ഞാന്‍ യെരൂശലേം മുതല്‍ ഇല്ലുര്‍യ്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു.
వరములను
1 കൊരിന്ത്യർ 12:4-11
4
എന്നാല്‍ കൃപാവരങ്ങളില്‍ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.
5
ശുശ്രൂഷകളില്‍ വ്യത്യാസം ഉണ്ടു; കര്‍ത്താവു ഒരുവന്‍ .
6
വീര്‍യ്യപ്രവൃത്തികളില്‍ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്ന ദൈവം ഒരുവന്‍ തന്നേ.
7
എന്നാല്‍ ഔരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.
8
ഒരുത്തന്നു ആത്മാവിനാല്‍ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാല്‍ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;
9
വേറൊരുത്തന്നു അതേ ആത്മാവിനാല്‍ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാല്‍ രോഗശാന്തികളുടെ വരം;
10
മറ്റൊരുവന്നു വീര്‍യ്യപ്രവൃത്തികള്‍; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകള്‍; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.
11
എന്നാല്‍ ഇതു എല്ലാം പ്രവര്‍ത്തിക്കുന്നതു താന്‍ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.
എഫെസ്യർ 4:8-11
8
അതുകൊണ്ടു“അവന്‍ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തില്‍ കയറി മനുഷ്യര്‍ക്കും ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.
9
കയറി എന്നതിനാല്‍ അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ?
10
ഇറങ്ങിയവന്‍ സകലത്തെയും നിറെക്കേണ്ടതിന്നു സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു.
11
അവന്‍ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;
చిత్తానుసారముగా
ദാനീയേൽ 4:35
അവന്‍ സര്‍വ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വര്‍ഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്നു; അവന്റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്നു അവനാടു ചോദിപ്പാനോ ആര്‍ക്കും കഴികയില്ല.
എഫെസ്യർ 1:5
അവന്‍ പ്രിയനായവനില്‍ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തില്‍ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.
എഫെസ്യർ 1:9
അതു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവില്‍ ഒന്നായിച്ചേര്‍ക്ക എന്നിങ്ങനെ കാലസമ്പൂര്‍ണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.