വിശ്വാസത്തില്‍ നില നില്‍ക്കേണം എന്നും നാം അനേകം കഷ്ടങ്ങളില്‍കൂടി ദൈവരാജ്യത്തില്‍ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.
തിരുനിവാസത്തില്‍ അര്‍പ്പിപ്പാന്‍ ഞാന്‍ കല്പിച്ചിട്ടുള്ള എന്റെ യാഗവും വഴിപാടും നിങ്ങള്‍ ചവിട്ടുകയും എന്റെ ജനമായ യിസ്രായേലിന്റെ എല്ലാവഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നേ കൊഴുപ്പിപ്പാന്‍ തക്കവണ്ണം നീ നിന്റെ പുത്രന്മാരെ എന്നെക്കാള്‍ ബഹുമാനിക്കയും ചെയ്യുന്നതു എന്തു?
അവന്റെ പുത്രന്മാര്‍ ദൈവദൂഷണം പറയുന്ന അകൃത്യം അവന്‍ അറിഞ്ഞിട്ടും അവരെ ശാസിച്ചമര്‍ത്തായ്കകൊണ്ടു ഞാന്‍ അവന്റെ ഭവനത്തിന്നു എന്നേക്കും ശിക്ഷവിധിക്കും എന്നു ഞാന്‍ അവനോടു കല്പിച്ചിരിക്കുന്നു.
അവന്റെ അപ്പന്‍ അവനെ മുഷിപ്പിക്കരുതെന്നുവെച്ചു അവന്റെ ജീവകാലത്തൊരിക്കലുംനീ ഇങ്ങനെ ചെയ്തതു എന്തു എന്നു അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെ ശേഷം ആയിരുന്നു അവന്‍ ജനിച്ചതു.
ആകയാല്‍ എന്നെ സ്ഥിരപ്പെടുത്തിയവനും എന്നെ എന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തില്‍ ഇരുത്തി തന്റെ വാഗ്ദാനപ്രകാരം എനിക്കു ഒരു ഗൃഹം പണിതവനുമായ യഹോവയാണ, ഇന്നു തന്നേ അദോനീയാവു മരിക്കേണം എന്നു ശലോമോന്‍ രാജാവു കല്പിച്ചു യഹോവനാമത്തില്‍ സത്യം ചെയ്തു.