For ye are not come unto the mount that might be touched, and that burned with fire, nor unto blackness, and darkness, and tempest,
പുറപ്പാട് 19:12-19
12
ജനം പര്‍വ്വതത്തില്‍ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാന്‍ സൂക്ഷിക്കേണം എന്നു പറഞ്ഞു. നീ അവര്‍ക്കായി ചുറ്റും അതിര്‍ തിരിക്കേണം; പര്‍വ്വതം തൊടുന്നവന്‍ എല്ലാം മരണശിക്ഷ അനുഭവിക്കേണം.
13
കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീര്‍ഘമായി ധ്വനിക്കുമ്പോള്‍ അവര്‍ പര്‍വ്വതത്തിന്നു അടുത്തു വരട്ടെ.
14
മോശെ പര്‍വ്വതത്തില്‍നിന്നു ജനത്തിന്റെ അടുക്കല്‍ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവര്‍ വസ്ത്രം അലക്കുകയും ചെയ്തു.
15
അവന്‍ ജനത്തോടുമൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിപ്പിന്‍ ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കല്‍ ചെല്ലരുതു എന്നു പറഞ്ഞു.
16
മൂന്നാം ദിവസം നേരം വെളുത്തപ്പോള്‍ ഇടിമുഴക്കവും മിന്നലും പര്‍വ്വതത്തില്‍ കാര്‍മേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി.
17
ദൈവത്തെ എതിരേല്പാന്‍ മോശെ ജനത്തെ പാളയത്തില്‍നിന്നു പുറപ്പെടുവിച്ചു; അവര്‍ പര്‍വ്വതത്തിന്റെ അടിവാരത്തുനിന്നു.
18
യഹോവ തീയില്‍ സീനായി പര്‍വ്വതത്തില്‍ ഇറങ്ങുകയാല്‍ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പര്‍വ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.
19
കാഹളധ്വനി ദീര്‍ഘമായി ഉറച്ചുറച്ചുവന്നപ്പോള്‍ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തില്‍ അവനോടു ഉത്തരം അരുളി.
പുറപ്പാട് 20:18
ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പര്‍വ്വതം പുകയുന്നതും കണ്ടു; ജനം അതുകണ്ടപ്പോള്‍ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു.
പുറപ്പാട് 24:17
യഹോവയുടെ തേജസ്സിന്റെ കാഴ്ച പര്‍വ്വതത്തിന്റെ മുകളില്‍ കത്തുന്ന തീപോലെ യിസ്രായേല്‍മക്കള്‍ക്കു തോന്നി.
ആവർത്തനം 4:11
അങ്ങനെ നിങ്ങള്‍ അടുത്തുവന്നു പര്‍വ്വതത്തിന്റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പര്‍വ്വതം ആകാശ മദ്ധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു.
ആവർത്തനം 5:22-26
22
ഈ വചനങ്ങള്‍ യഹോവ പര്‍വ്വതത്തില്‍ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവില്‍നിന്നു നിങ്ങളുടെ സര്‍വ്വസഭയോടും അത്യുച്ചത്തില്‍ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയില്‍ എഴുതി എന്റെ പക്കല്‍ തന്നു.
23
എന്നാല്‍ പര്‍വ്വതം തീ കാളിക്കത്തിക്കൊണ്ടിരിക്കയില്‍ അന്ധകാരത്തിന്റെ നടുവില്‍ നിന്നുള്ള ശബ്ദംകേട്ടപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സകല ഗോത്രത്തലവന്മാരും മൂപ്പന്മാരുമായി എന്റെ അടുക്കല്‍വന്നു പറഞ്ഞതു.
24
ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവില്‍നിന്നു അവന്റെ ശബ്ദം ഞങ്ങള്‍ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവര്‍ ജീവനോടിരിക്കുമെന്നു ഞങ്ങള്‍ ഇന്നു കണ്ടുമിരിക്കുന്നു.
25
ആകയാല്‍ ഞങ്ങള്‍ എന്തിന്നു മരിക്കുന്നു? ഈ മഹത്തായ തീക്കു ഞങ്ങള്‍ ഇരയായ്തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാല്‍ ഞങ്ങള്‍ മരിച്ചുപോകും.
26
ഞങ്ങളെപ്പോലെ യാതൊരു ജഡമെങ്കിലും തീയുടെ നടുവില്‍നിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടു ജീവനോടെ ഇരുന്നിട്ടുണ്ടോ?
റോമർ 6:14
നിങ്ങള്‍ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ.
റോമർ 8:15
നിങ്ങള്‍ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിന്‍ ആത്മാവിനെ അത്രേ പ്രാപിച്ചതു.
2 തിമൊഥെയൊസ് 1:7
ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.