This is the covenant that I will make with them after those days, saith the Lord, I will put my laws into their hearts, and in their minds will I write them;
എബ്രായർ 8:8-12
8
എന്നാല്‍ അവന്‍ അവരെ ആക്ഷേപിച്ചുകൊണ്ടു അരുളിച്ചെയ്യുന്നതു“ഞാന്‍ യിസ്രായേല്‍ഗൃഹത്തോടും യഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു കര്‍ത്താവിന്റെ അരുളപ്പാടു.
9
ഞാന്‍ അവരുടെ പിതാക്കന്മാരെ കൈകൂ പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ ഞാന്‍ അവരോടു ചെയ്ത നിയമംപോലെ അല്ല; അവര്‍ എന്റെ നിയമത്തില്‍ നിലനിന്നില്ല; ഞാന്‍ അവരെ ആദരിച്ചതുമില്ല എന്നു കര്‍ത്താവിന്റെ അരുളപ്പാടു.
10
ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നുഞാന്‍ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കും ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും.
11
ഇനി അവരില്‍ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും കര്‍ത്താവിനെ അറിക എന്നു ഉപദേശിക്കയില്ല; അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും.
12
ഞാന്‍ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവന്‍ ആകും; അവരുടെ പാപങ്ങളെ ഇനി ഔര്‍ക്കയുമില്ല എന്നു കര്‍ത്താവിന്റെ അരുളപ്പാടു.”
“വിടുവിക്കുന്നവന്‍ സീയോനില്‍നിന്നു വരും; അവന്‍ യാക്കോബില്‍ നിന്നു അഭക്തിയെ മാറ്റും. ഞാന്‍ അവരുടെ പാപങ്ങളെ നീക്കുമ്പോള്‍ ഇതു ഞാന്‍ അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ.