cloak
1 കൊരിന്ത്യർ 4:11
ഈ നാഴികവരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും ഉടുപ്പാന്‍ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു.
2 കൊരിന്ത്യർ 11:27
അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത
Troas
അപ്പൊസ്തലരുടെ പ്രവൃത്തികൾ 16:8
അവര്‍ മുസ്യ കടന്നു ത്രോവാസില്‍ എത്തി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 16:11
അങ്ങനെ ഞങ്ങള്‍ ത്രോവാസില്‍നിന്നു കപ്പല്‍ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാള്‍ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 20:5-12
5
അവര്‍ മുമ്പെ പോയി ത്രോവാസില്‍ ഞങ്ങള്‍ക്കായി കാത്തിരുന്നു.
6
ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ കഴിഞ്ഞിട്ടു ഫിലിപ്പിയില്‍ നിന്നു കപ്പല്‍ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസില്‍ അവരുടെ അടുക്കല്‍ എത്തി, ഏഴു ദിവസം അവിടെ പാര്‍ത്തു.
7
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തില്‍ ഞങ്ങള്‍ അപ്പം നുറുക്കുവാന്‍ കൂടിവന്നപ്പോള്‍ പൌലൊസ് പിറ്റെന്നാള്‍ പുറപ്പെടുവാന്‍ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.
8
ഞങ്ങള്‍ കൂടിയിരുന്ന മാളികയില്‍ വളരെ വിളകൂ ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൌവനക്കാരന്‍ കിളിവാതില്‍ക്കല്‍ ഇരുന്നു ഗാഢനിദ്ര പിടിച്ചു.
9
പൌലൊസ് വളരെ നേരം സംഭാഷിക്കയാല്‍ നിദ്രാവശനായി മൂന്നാം തട്ടില്‍ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.
10
പൌലൊസ് ഇറങ്ങിച്ചെന്നു അവന്റെമേല്‍ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്റെ പ്രാണന്‍ അവനില്‍ ഉണ്ടു എന്നു പറഞ്ഞു.
11
പിന്നെ അവന്‍ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി.
12
അവര്‍ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു.