a form
യെശയ്യാവ് 29:13
ഈ ജനം അടുത്തു വന്നു വായ് കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവര്‍ എങ്കല്‍നിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മന:പാഠമാക്കിയ മാനുഷകല്പനയത്രെ.
യെശയ്യാവ് 48:1
യിസ്രായേല്‍ എന്ന പേര്‍ വിളിക്കപ്പെട്ടവരും യെഹൂദയുടെ വെള്ളത്തില്‍നിന്നു ഉത്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തില്‍ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടെയല്ലെങ്കിലും യിസ്രായേലിന്റെ ദൈവത്തെ കീര്‍ത്തിക്കുന്നവരും ആയ യാക്കോബ്ഗൃഹമേ, ഇതു കേട്ടുകൊള്‍വിന്‍ .
യെശയ്യാവ് 48:2
അവര്‍ തങ്ങളെ തന്നേ വിശുദ്ധനഗരം എന്നു വിളിച്ചു യിസ്രായേലിന്റെ ദൈവത്തില്‍ ആശ്രയിക്കുന്നുവല്ലോ; അവന്റെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു.
യെശയ്യാവ് 58:1-3
1
ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുതു; കാഹളംപോലെ നിന്റെ ശബ്ദം ഉയര്‍‍ത്തി, എന്റെ ജനത്തിന്നു അവരുടെ ലംഘനത്തെയും യാക്കോബ്ഗൃഹത്തിന്നു അവരുടെ പാപങ്ങളെയും അറിയിക്ക
2
എങ്കിലും അവര്‍‍ എന്നെ ദിനംപ്രതി അന്‍ വേഷിച്ചു എന്റെ വഴികളെ അറിവാന്‍ ഇച്ഛിക്കുന്നു; നീതി പ്രവര്‍‍ത്തിക്കയും തങ്ങളുടെ ദൈവത്തിന്റെ ന്‍ യായം ഉപേക്ഷിക്കാതെയിരിക്കയും ചെയ്തോരു ജാതിയെപ്പോലെ അവര്‍‍ നീതിയുള്ള വെപ്പുകളെ എന്നോടു ചോദിച്ചു ദൈവത്തോടു അടുപ്പാന്‍ വാഞ്ഛിക്കുന്നു
3
ഞങ്ങള്‍ നോന്‍ പു നോലക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്‍ തു? ഞങ്ങള്‍ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്‍ തു? ഇതാ, നിങ്ങള്‍ നോന്‍ പു നോലക്കുന്ന ദിവസത്തില്‍ തന്നേ നിങ്ങളുടെ കാര്‍യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാവേലക്കാരെയുംകൊണ്ടു അദ്ധ്വാനിപ്പിക്കയും ചെയ്യുന്നു
യെഹെസ്കേൽ 33:30-32
30
മനുഷ്യപുത്രാ, നിന്റെ സ്വജാതിക്കാര്‍ മതിലുകള്‍ക്കരികത്തും വീട്ടുവാതില്‍ക്കലുംവെച്ചു നിന്നെക്കുറിച്ചു സംഭാഷിച്ചുയഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു എന്തെന്നു വന്നു കേള്‍പ്പിന്‍ എന്നു തമ്മില്‍തമ്മിലും ഔരോരുത്തന്‍ താന്താന്റെ സഹോദരനോടും പറയുന്നു.
31
സംഘം കൂടിവരുന്നതുപോലെ അവര്‍ നിന്റെ അടുക്കല്‍വന്നു എന്റെ ജനമായിട്ടു നിന്റെ മുമ്പില്‍ ഇരുന്നു നിന്റെ വചനങ്ങളെ കേള്‍ക്കുന്നു; എന്നാല്‍ അവര്‍ അവയെ ചെയ്യുന്നില്ല; വായ്കൊണ്ടു അവര്‍ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.
32
നീ അവര്‍ക്കും മധുരസ്വരവും വാദ്യനൈപുണ്യവും ഉള്ള ഒരുത്തന്റെ പ്രേമഗീതംപോലെ ഇരിക്കുന്നു; അവര്‍ നിന്റെ വചനങ്ങളെ കേള്‍ക്കുന്നു; ചെയ്യുന്നില്ലതാനും.
മത്തായി 7:15
കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്‍വിന്‍ ; അവര്‍ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കല്‍ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ ആകുന്നു.
മത്തായി 23:27
അങ്ങനെ തന്നേ പുറമെ നിങ്ങള്‍ നീതിമാന്മാര്‍ എന്നു മനുഷ്യര്‍ക്കും തോന്നുന്നു; അകമെയോ കപടഭക്തിയും അധര്‍മ്മവും നിറഞ്ഞവരത്രേ.
മത്തായി 23:28
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു
റോമർ 2:20-24
20
ഇരുട്ടിലുള്ളവര്‍ക്കും വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവന്‍ , ശിശുക്കള്‍ക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കില്‍-
21
ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
22
വ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നുവോ?
23
ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താല്‍ ദൈവത്തെ അപമാനിക്കുന്നുവോ?
24
“നിങ്ങള്‍ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
1 തിമൊഥെയൊസ് 5:8
തനിക്കുള്ളവര്‍ക്കും പ്രത്യേകം സ്വന്ത കുടുംബക്കാര്‍ക്കും വേണ്ടി കരുതാത്തവന്‍ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാള്‍ അധമനായിരിക്കുന്നു.
തീത്തൊസ് 1:16
from
2 തിമൊഥെയൊസ് 2:16
ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാര്‍ക്കും അഭക്തി അധികം മുതിര്‍ന്നുവരും;
2 തിമൊഥെയൊസ് 2:23
ബുദ്ധിയില്ലാത്ത മൌഢ്യതര്‍ക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക.
റോമർ 16:17
സഹോദരന്മാരേ, നിങ്ങള്‍ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടര്‍ച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിന്‍ .
റോമർ 16:18
അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.
എഫെസ്യർ 4:14
അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളില്‍ കുടുങ്ങിപ്പോകുവാന്‍ തക്കവണ്ണം ഉപദേശത്തിന്റെ ഔരോ കാറ്റിനാല്‍ അലഞ്ഞുഴലുന്ന ശിശുക്കള്‍ ആയിരിക്കാതെ
2 തെസ്സലൊനീക്യർ 3:6
സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു ആജ്ഞാപിക്കുന്നു.
2 തെസ്സലൊനീക്യർ 3:14
ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്കു അനുസരിക്കാത്തവന്‍ നാണിക്കേണ്ടതിന്നു അവനോടുള്ള സംസര്‍ഗ്ഗം വിട്ടു അവനെ വേറുതിരിപ്പിന്‍ .
1 തിമൊഥെയൊസ് 6:5
അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദയം ആകുന്നുതാനും.
തീത്തൊസ് 3:10
സഭയില്‍ ഭിന്നത വരുത്തുന്ന മനുഷ്യനോടു ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക;
2 യോഹന്നാൻ 1:10-12
10
ഒരുത്തന്‍ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കല്‍ വന്നുവെങ്കില്‍ അവനെ വീട്ടില്‍ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
11
അവന്നു കുശലം പറയുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികള്‍ക്കു കൂട്ടാളിയല്ലോ.
12
നിങ്ങള്‍ക്കു എഴുതുവാന്‍ പലതും ഉണ്ടുഎങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാന്‍ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കല്‍ വന്നു മുഖാമുഖമായി സംസാരിപ്പാന്‍ ആശിക്കുന്നു.