For Adam was first formed, then Eve.
ആദിപുസ്തകം 1:27
ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില് മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില് അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
ആദിപുസ്തകം 2:7
യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്മ്മിച്ചിട്ടു അവന്റെ മൂക്കില് ജീവശ്വാസം ഊതി, മനുഷ്യന് ജീവനുള്ള ദേഹിയായി തീര്ന്നു.
ആദിപുസ്തകം 2:18
അനന്തരം യഹോവയായ ദൈവംമനുഷ്യന് ഏകനായിരിക്കുന്നതു നന്നല്ല; ഞാന് അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.
ആദിപുസ്തകം 2:22
യഹോവയായ ദൈവം മനുഷ്യനില്നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കല് കൊണ്ടുവന്നു.
1 കൊരിന്ത്യർ 11:8
പുരുഷന് സ്ത്രീയില്നിന്നല്ലല്ലോ സ്ത്രീ പുരുഷനില്നിന്നത്രേ ഉണ്ടായതു.
1 കൊരിന്ത്യർ 11:9
പുരുഷന് സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു.