എങ്കിലും യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവര്‍ തളര്‍ന്നുപോകാതെ ഔടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.
എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങള്‍ അതിനോടു ചീറുന്നു; എന്നാല്‍ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങള്‍ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാന്‍ നിങ്ങളുടെ കയ്യില്‍നിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.
അല്ല, മരിച്ചവര്‍ക്കും വേണ്ടി സ്നാനം ഏലക്കുന്നവര്‍ എന്തു ചെയ്യും? മരിച്ചവര്‍ കേവലം ഉയിര്‍ക്കുംന്നില്ലെങ്കില്‍ അവര്‍ക്കുംവേണ്ടി സ്നാനം ഏലക്കുന്നതു എന്തിന്നു?
ഒടുവില്‍ സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങള്‍ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ — നിങ്ങള്‍ നടക്കുന്നതുപോലെ തന്നേ — ഇനിയും അധികം വര്‍ദ്ധിച്ചു വരേണ്ടതിന്നു ഞങ്ങള്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.
അതുകൊണ്ടു ഞങ്ങള്‍ അധൈര്‍യ്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യന്‍ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവന്‍ നാള്‍ക്കുനാള്‍ പുതുക്കം പ്രാപിക്കുന്നു.