20
പിന്നെ അവര്‍ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കില്‍ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാര്‍ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു.
21
അവര്‍ അവനോടുഗുരോ, നീ നേര്‍ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാര്‍ത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങള്‍ അറിയുന്നു.
22
നാം കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.
23
അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവന്‍ അവരോടുഒരു വെള്ളിക്കാശ് കാണിപ്പിന്‍ ;
24
അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിന്നുകൈസരുടേതു എന്നു അവര്‍ പറഞ്ഞു.
25
എന്നാല്‍ കൈസര്‍ക്കുംള്ളതു കൈസര്‍ക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍ എന്നു അവന്‍ അവരോടു പറഞ്ഞു.
26
അങ്ങനെ അവര്‍ ജനത്തിന്റെ മുമ്പില്‍ വെച്ചു അവനെ വാക്കില്‍ പിടിപ്പാന്‍ കഴിയാതെ അവന്റെ ഉത്തരത്തില്‍ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
27
പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരില്‍ ചിലര്‍ അടുത്തു വന്നു അവനോടു ചോദിച്ചതു
28
ഗുരോ, ഒരുത്തന്റെ സഹോദരന്‍ വിവാഹം കഴിച്ചിട്ടു മക്കളില്ലാതെ മരിച്ചുപോയാല്‍ അവന്റെ സഹോദരന്‍ അവന്റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
29
എന്നാല്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു; അവരില്‍ ഒന്നാമത്തവന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി.
30
രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു.
31
അവ്വണ്ണം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി.
32
ഒടുവില്‍ സ്ത്രീയും മരിച്ചു.
33
എന്നാല്‍ പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ഏവന്നു ഭാര്യയാകും? ഏഴുവര്‍ക്കും ഭാര്യയായിരുന്നുവല്ലോ.
34
അതിന്നു യേശു ഉത്തരം പറഞ്ഞതുഈ ലോകത്തിന്റെ മക്കള്‍ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു.
35
എങ്കിലും ആ ലോകത്തിന്നും മരിച്ചവരില്‍ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവര്‍ വിവാഹം കഴിയക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവര്‍ക്കും ഇനി മരിപ്പാനും കഴികയില്ല.
36
അവന്‍ പുനരുത്ഥാനപുത്രന്മാരാകയാല്‍ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.
37
മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേലക്കുന്നു എന്നതോ മോശെയും മുള്‍പ്പടര്‍പ്പുഭാഗത്തു കര്‍ത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാല്‍ സൂചിപ്പിച്ചിരിക്കുന്നു.
38
ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.
39
അതിന്നു ചില ശാസ്ത്രിമാര്‍ഗുരോ, നീ പറഞ്ഞതു ശരി എന്നു ഉത്തരം പറഞ്ഞു.
40
പിന്നെ അവനോടു ഒന്നും ചോദിപ്പാന്‍ അവര്‍ തുനിഞ്ഞതുമില്ല.