അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നതുഎന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാള്‍ ജീവനും ഉടുപ്പിനെക്കാള്‍ ശരീരവും വലുതല്ലേയോ?
നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു.
30
നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു.
31
മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്യേണം എന്നു നിങ്ങള്‍ ഇച്ഛിക്കുന്നതുപോലെ തന്നേ അവര്‍ക്കും ചെയ്‍വിന്‍ .
32
നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവല്ലോ.
33
നിങ്ങള്‍ക്കു നന്മചെയ്യുന്നവര്‍ക്കും നന്മ ചെയ്താല്‍ നിങ്ങള്‍ക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ.
34
മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങള്‍ ആശിക്കുന്നവര്‍ക്കും കടം കൊടുത്താല്‍ നിങ്ങള്‍ക്കു എന്തു കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന്നു പാപികള്‍ക്കു കടം കൊടുക്കുന്നുവല്ലോ.
35
നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിന്‍ ; അവര്‍ക്കും നന്മ ചെയ്‍വിന്‍ ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങള്‍ അത്യുന്നതന്റെ മക്കള്‍ ആകും; അവന്‍ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ.
അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞതുആകയാല്‍ എന്തു തിന്നും എന്നു ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
23
ആഹാരത്തെക്കാള്‍ ജീവനും ഉടുപ്പിനെക്കാള്‍ ശരീരവും വലുതല്ലോ.
24
കാക്കയെ നോക്കുവിന്‍ ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലര്‍ത്തുന്നു. പറവജാതിയെക്കാള്‍ നിങ്ങള്‍ എത്ര വിശേഷമുള്ളവര്‍!
25
പിന്നെ വിചാരപ്പെടുന്നതിനാല്‍ തന്റെ നീളത്തില്‍ ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കും കഴിയും?
26
ആകയാല്‍ ഏറ്റവും ചെറിയതിന്നുപോലും നിങ്ങള്‍ പോരാത്തവര്‍ എങ്കില്‍ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു? താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിന്‍ ; അവ അദ്ധ്വാനിക്കുന്നില്ല നൂല്‍ക്കുന്നതുമില്ല; എന്നാല്‍ ശലോമോന്‍ പോലും തന്റെ സകല മഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
27
ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കില്‍, അല്പവിശ്വസികളേ, നിങ്ങളെ എത്ര അധികം?
28
എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങള്‍ ചിന്തിച്ചു ചഞ്ചലപ്പെടരുതു.
29
ഈ വക ഒക്കെയും ലോകജാതികള്‍ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങള്‍ക്കു ആവശ്യം എന്നു അറിയുന്നു.
30
അവന്റെ രാജ്യം അന്വേഷിപ്പിന്‍ ; അതോടുകൂടെ നിങ്ങള്‍ക്കു ഇതും കിട്ടും.
നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങള്‍ക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്‍വിന്‍ .
നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍ ; “ഞാന്‍ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
ആ ദാസന്‍ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനന്‍ വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും”
കള്ളന്‍ രാത്രിയില്‍ വരുമ്പോലെ കര്‍ത്താവിന്റെ നാള്‍ വരുന്നു എന്നു നിങ്ങള്‍ തന്നേ നന്നായി അറിയുന്നുവല്ലോ.
3
അവര്‍ സമാധാനമെന്നും നിര്‍ഭയമെന്നും പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവ വേദന വരുമ്പോലെ അവര്‍ക്കും പെട്ടെന്നു നാശം വന്നു ഭവിക്കും; അവര്‍ക്കും തെറ്റിയൊഴിയാവതുമല്ല.
എന്നാല്‍ പ്രിയമുള്ളവരേ, കര്‍ത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്‍യ്യം നിങ്ങള്‍ മറക്കരുതു.
9
ചിലര്‍ താമസം എന്നു വിചാരിക്കുന്നതുപോലെ കര്‍ത്താവു തന്റെ വാഗ്ദത്തം നിവര്‍ത്തിപ്പാന്‍ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന്‍ ഇച്ഛിച്ചു നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നതേയുള്ളു.
10
കര്‍ത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.
11
ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാല്‍ ആകാശം ചുട്ടഴിവാനും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു
12
നിങ്ങള്‍ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവര്‍ ആയിരിക്കേണം.
13
എന്നാല്‍ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.
14
അതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങള്‍ ഇവെക്കായി കാത്തിരിക്കയാല്‍ അവന്‍ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാന്‍ ഉത്സാഹിച്ചുകൊണ്ടു നമ്മുടെ കര്‍ത്താവിന്റെ ദീര്‍ഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിന്‍ .