I fell down
ആവർത്തനം 9:9
യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാന്‍ ഞാന്‍ പര്‍വ്വതത്തില്‍കയറി നാല്പതു രാവും നാല്പതു പകലും പര്‍വ്വതത്തില്‍ താമസിച്ചുഞാന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.
പുറപ്പാട് 32:10-14
10
അതുകൊണ്ടു എന്റെ കോപം അവര്‍ക്കും വിരോധമായി ജ്വലിച്ചു ഞാന്‍ അവരെ ദഹിപ്പിക്കേണ്ടതിന്നു എന്നെ വിടുക; നിന്നെ ഞാന്‍ വലിയോരു ജാതിയാക്കും എന്നും യഹോവ മോശെയോടു അരുളിച്ചെയ്തു.
11
എന്നാല്‍ മോശെ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു പറഞ്ഞതുയഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയിംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിന്നു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നതു എന്തു?
12
മലകളില്‍വെച്ചു കൊന്നുകളവാനും ഭൂതലത്തില്‍നിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിന്നായി അവന്‍ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നതു എന്തിന്നു? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിന്നു വരുവാനുള്ള ഈ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിക്കേണമേ.
13
നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഔര്‍ക്കേണമേ. ഞാന്‍ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിക്കയും ഞാന്‍ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവര്‍ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ.
14
അപ്പോള്‍ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു.
പുറപ്പാട് 34:28
അവന്‍ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടു കൂടെ ആയിരുന്നു; അവന്‍ പത്തു കല്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയില്‍ എഴുതിക്കൊടുത്തു.
2 ശമൂവേൽ 12:16
ദാവീദ് കുഞ്ഞിന്നുവേണ്ടി ദൈവത്തോടു അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു.
സങ്കീർത്തനങ്ങൾ 106:23
ആകയാല്‍ അവരെ നശിപ്പിക്കുമെന്നു അവന്‍ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാന്‍ അവന്റെ സന്നിധിയില്‍ പിളര്‍പ്പില്‍ നിന്നില്ലെങ്കില്‍ അവന്‍ അവരെ നശിപ്പിച്ചുകളയുമായിരുന്നു.