అనుకొందురేమో
ആവർത്തനം 7:17
ഈ ജാതികള്‍ എന്നെക്കാള്‍ പെരുപ്പം ഉള്ളവര്‍; അവരെ നീക്കിക്കളവാന്‍ എനിക്കു എങ്ങനെ കഴിയും എന്നു നീ നിന്റെ ഹൃദയത്തില്‍ പറയുമായിരിക്കും എന്നാല്‍ അവരെ ഭയപ്പെടരുതു;
మా బాహుబలము
ആവർത്തനം 9:4
നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞശേഷംഎന്റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാന്‍ യഹോവ എന്നെ കൊണ്ടുവന്നു എന്നു നിന്റെ ഹൃദയത്തില്‍ പറയരുതു; ആ ജാതിയുടെ ദുഷ്ടതനിമിത്തമത്രേ യഹോവ അവരെ നിന്റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതു.
യെശയ്യാവ് 10:8-14
8
അവന്‍ പറയുന്നതുഎന്റെ പ്രഭുക്കന്മാര്‍ ഒക്കെയും രാജാക്കന്മാരല്ലയോ?
9
കല്നോ കര്‍ക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അര്‍പ്പാദിനെപ്പോലെയല്ലയോ? ശമര്‍യ്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?
10
യെരൂശലേമിലും ശമര്‍യ്യയിലും ഉള്ളവയെക്കാള്‍ വിശേഷമായ ബിംബങ്ങള്‍ ഉണ്ടായിരുന്ന മിത്ഥ്യാമൂര്‍ത്തികളുടെ രാജ്യങ്ങളെ എന്റെ കൈ എത്തിപ്പിടിച്ചിരിക്കെ,
11
ഞാന്‍ ശമര്‍യ്യയോടും അതിലെ മിത്ഥ്യാമൂര്‍ത്തികളോടും ചെയ്തതുപോലെ ഞാന്‍ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ?
12
അതുകൊണ്ടു കര്‍ത്താവു സീയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയൊക്കെയും തീര്‍ത്തശേഷം, ഞാന്‍ അശ്ശൂര്‍ രാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദര്‍ശിക്കും.
13
എന്റെ കയ്യുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാന്‍ ഇതു ചെയ്തു; ഞാന്‍ ബുദ്ധിമാന്‍ ; ഞാന്‍ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവര്‍ന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.
14
എന്റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാന്‍ സര്‍വ്വഭൂമിയെയും കൂട്ടിച്ചേര്‍ത്തു; ചിറകു അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലെക്കുകയോ ചെയ്‍വാന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നു അവന്‍ പറയുന്നുവല്ലോ.
ദാനീയേൽ 4:30
ഇതു ഞാന്‍ എന്റെ ധനമാഹാത്മ്യത്താല്‍ എന്റെ പ്രതാപമഹത്വത്തിന്നായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേല്‍ അല്ലയോ എന്നു രാജാവു പറഞ്ഞുതുടങ്ങി.
ഹോശേയ 12:8
എന്നാല്‍ എഫ്രയീംഞാന്‍ സമ്പന്നനായ്തീര്‍ന്നു, എനിക്കു ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നില്‍ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.
ഹബക്കൂക്ക് 1:16
അതു ഹേതുവായി അവന്‍ തന്റെ വലെക്കു ബലികഴിക്കുന്നു; കോരുവലെക്കു ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഔഹരി പുഷ്ടിയുള്ളതും അവന്റെ ആഹാരം പൂര്‍ത്തിയുള്ളതുമായ്തീരുന്നതു.
1 കൊരിന്ത്യർ 4:7
നിന്നെ വിശേഷിപ്പിക്കുന്നതു ആര്‍? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു? ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ തൃപ്തന്മാരായി;