graven
ആവർത്തനം 7:5
ആകയാല്‍ നിങ്ങള്‍ അവരോടു ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങള്‍ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകര്‍ക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയില്‍ ഇട്ടു ചുട്ടുകളയേണം.
ആവർത്തനം 12:3
അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകര്‍ക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയില്‍ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേര്‍ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.
പുറപ്പാട് 32:20
അവര്‍ ഉണ്ടാക്കിയിരുന്ന കാളകൂട്ടിയെ അവന്‍ എടുത്തു തീയില്‍ ഇട്ടു ചുട്ടു അരെച്ചു പൊടിയാക്കി വെള്ളത്തില്‍ വിതറി യിസ്രായേല്‍മക്കളെ കുടിപ്പിച്ചു.
1 ദിനവൃത്താന്തം 14:12
എന്നാല്‍ അവര്‍ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാന്‍ ദാവീദ് കല്പിച്ചു.
യെശയ്യാവ് 30:22
വെള്ളി പൊതിഞ്ഞിരിക്കുന്ന ബിംബങ്ങളെയും പൊന്നു പൊതിഞ്ഞിരിക്കുന്ന വിഗ്രഹങ്ങളെയും നിങ്ങള്‍ അശുദ്ധമാക്കും; അവയെ മലിനമായോരു വസ്തുപോലെ എറിഞ്ഞുകളകയും പൊയ്ക്കൊ എന്നു പറകയും ചെയ്യും.
thou shalt
യോശുവ 7:1
എന്നാല്‍ യിസ്രായേല്‍മക്കള്‍ ശപഥാര്‍പ്പിതവസ്തു സംബന്ധിച്ചു ഒരു അകൃത്യംചെയ്തു; യെഹൂദാഗോത്രത്തില്‍ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കര്‍മ്മിയുടെ മകന്‍ ആഖാന്‍ ശപഥാര്‍പ്പിതവസ്തുവില്‍ ചിലതു എടുത്തു; യഹോവയുടെ കോപം യിസ്രായേല്‍മക്കളുടെ നേരെ ജ്വലിച്ചു.
യോശുവ 7:21
ഞാന്‍ കൊള്ളയുടെ കൂട്ടത്തില്‍ വിശേഷമായോരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെല്‍ വെള്ളിയും അമ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു പൊന്‍ കട്ടിയും കണ്ടു മോഹിച്ചു എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവില്‍ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയില്‍ ആകന്നു എന്നു ഉത്തരം പറഞ്ഞു.
చిక్కుబడుదువేమో
ന്യായാധിപന്മാർ 8:24-27
24
പിന്നെ ഗിദെയോന്‍ അവരോടുഞാന്‍ നിങ്ങളോടു ഒന്നു അപേക്ഷിക്കുന്നു; നിങ്ങള്‍ ഔരോരുത്തന്‍ കൊള്ളയില്‍ കിട്ടിയ കടുക്കന്‍ എനിക്കു തരേണം എന്നു പറഞ്ഞു. അവര്‍ യിശ്മായേല്യര്‍ ആയിരുന്നതുകൊണ്ടു അവര്‍ക്കും പൊന്‍ കടുക്കല്‍ ഉണ്ടായിരുന്നു.
25
ഞങ്ങള്‍ സന്തോഷത്തോടെ തരാം എന്നു അവര്‍ പറഞ്ഞു, ഒരു വസ്ത്രം വിരിച്ചു ഒരോരുത്തന്നു കൊള്ളയില്‍ കിട്ടിയ കടുക്കന്‍ അതില്‍ ഇട്ടു.
26
അവന്‍ ചോദിച്ചു വാങ്ങിയ പൊന്‍ കടുക്കന്റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെല്‍ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാര്‍ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.
27
ഗിദെയോന്‍ അതുകൊണ്ടു ഒരു എഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയില്‍ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്റെ അടുക്കല്‍ ചെന്നു; അതു ഗിദെയോന്നും അവന്റെ കുടുംബത്തിന്നും ഒരു കണിയായി തീര്‍ന്നു.
സെഫന്യാവ് 1:3
ഞാന്‍ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാന്‍ ആകാശത്തിലെ പറവജാതിയെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടെ ഇടര്‍ച്ചകളെയും സംഹരിക്കും; ഞാന്‍ ഭൂതലത്തില്‍ നിന്നു മനുഷ്യനെ ഛേദിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
1 തിമൊഥെയൊസ് 6:9
ദ്രവ്യാഗ്രഹം സകലവിധദോഷത്തിന്നും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹു ദുഃഖങ്ങള്‍ക്കു അധീനരായിത്തീര്‍ന്നിരിക്കുന്നു.
1 തിമൊഥെയൊസ് 6:10
നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.
హేయము
ആവർത്തനം 17:1
വല്ല ഊനമോ വിരൂപതയോ ഉള്ള കാളയെ എങ്കിലും ആടിനെ എങ്കിലും നിന്റെ ദൈവമായ യഹോവേക്കു യാഗം കഴിക്കരുതു; അതു നിന്റെ ദൈവമായ യഹോവേക്കു വെറുപ്പു ആകുന്നു.
ആവർത്തനം 23:18
വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്കു യാതൊരു നേര്‍ച്ചയായിട്ടും കൊണ്ടുവരരുതു; ഇവ രണ്ടും നിന്റെ ദൈവമായ യഹോവേക്കു അറെപ്പാകുന്നു.
വെളിപ്പാട് 17:5
മര്‍മ്മംമഹതിയാം ബാബിലോന്‍ ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേര്‍ അവളുടെ നെറ്റിയില്‍ എഴുതീട്ടുണ്ടു.