కందిరీగ
പുറപ്പാട് 23:28-30
28
നിന്റെ മുമ്പില്‍നിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഔടിച്ചുകളവാന്‍ ഞാന്‍ നിനക്കു മുമ്പായി കടുന്നലിനെ അയക്കും.
29
ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാന്‍ ഞാന്‍ അവരെ ഒരു സംവത്സരത്തിന്നകത്തു നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളകയില്ല.
30
നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാന്‍ അവരെ കുറേശ്ശ, കുറേശ്ശ നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളയും.
യോശുവ 24:12
ഞാന്‍ നിങ്ങളുടെ മുമ്പില്‍ കടുന്നലിനെ അയച്ചു; അതു നിങ്ങളുടെ മുമ്പില്‍നിന്നു അമോര്‍യ്യരുടെ ആ രണ്ടു രാജാക്കന്മാരെ ഔടിച്ചുകളഞ്ഞു; നിന്റെ വാളുകൊണ്ടല്ല, നിന്റെ വില്ലുകെണ്ടും അല്ല.