మీ దేవుడైన యెహోవా ఆజ్ఞలను, అనగా ఆయన నీకు నియమించిన శాసనములను కట్టడలను జాగ్రత్తగా ఆచరింపవలెను.
ആവർത്തനം 6:1
നിങ്ങള് കൈവശമാക്കുവാന് കടന്നുചെല്ലുന്ന ദേശത്തു നിങ്ങള് അനുസരിച്ചു നടക്കേണ്ടതിന്നും നിന്റെ ജീവകാലം ഒക്കെയും നീയും നിന്റെ മകനും മകന്റെ മകനും ഞാന് നിന്നോടു കല്പിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ എല്ലാചട്ടങ്ങളും കല്പനകളും പ്രമാണിപ്പാന് തക്കവണ്ണം അവനെ ഭയപ്പെടേണ്ടതിന്നും
നീ ദീര്ഘായുസ്സോടിരിക്കേണ്ടതിന്നുമായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്ക്കു ഉപദേശിച്ചുതരുവാന് കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.
നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള് സ്നേഹിക്കയും പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ടു ഞാന് ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകള് ജാഗ്രതയോടെ അനുസരിച്ചാല്
ഞാന് നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിച്ചുകൊണ്ടു നിങ്ങള് നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവനോടു ചേര്ന്നിരിക്കയും ചെയ്താല്
നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താല് ഞാന് മിസ്രയീമ്യര്ക്കും വരുത്തിയ വ്യാധികളില് ഒന്നും നിനക്കു വരുത്തുകയില്ല; ഞാന് നിന്നെ സൌഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു.
ഈ വചനം വിശ്വാസയോഗ്യം; ദൈവത്തില് വിശ്വസിച്ചവര് സല്പ്രവൃത്തികളില് ഉത്സാഹികളായിരിപ്പാന് കരുതേണ്ടതിന്നു നീ ഇതു ഉറപ്പിച്ചു പറയേണം എന്നു ഞാന് ഇച്ഛിക്കുന്നു. ഇതു ശുഭവും മനുഷ്യര്ക്കും ഉപകാരവും ആകുന്നു.
അതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങള് ഇവെക്കായി കാത്തിരിക്കയാല് അവന് നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്മാന് ഉത്സാഹിച്ചുകൊണ്ടു നമ്മുടെ കര്ത്താവിന്റെ ദീര്ഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിന് .