keep thy soul
ആവർത്തനം 4:15
നിങ്ങള്‍ നന്നായി സൂക്ഷിച്ചുകൊള്‍വിന്‍ ; യഹോവ ഹോരേബില്‍ തീയുടെ നടുവില്‍ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളില്‍ നിങ്ങള്‍ രൂപം ഒന്നും കണ്ടില്ലല്ലോ.
ആവർത്തനം 4:23
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവന്റെ നിയമം നിങ്ങള്‍ മറന്നു നിന്റെ ദൈവമായ യഹോവ വിരോധിച്ചതുപോലെ യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
സദൃശ്യവാക്യങ്ങൾ 3:1
മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.
സദൃശ്യവാക്യങ്ങൾ 3:3
ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തില്‍ കെട്ടിക്കൊള്‍ക; നിന്റെ ഹൃദയത്തിന്റെ പലകയില്‍ എഴുതിക്കൊള്‍ക.
സദൃശ്യവാക്യങ്ങൾ 4:20-23
20
മകനേ, എന്റെ വചനങ്ങള്‍ക്കു ശ്രദ്ധതരിക; എന്റെ മൊഴികള്‍ക്കു നിന്റെ ചെവി ചായിക്ക.
21
അവ നിന്റെ ദൃഷ്ടിയില്‍നിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവില്‍ അവയെ സൂക്ഷിച്ചുവെക്കുക.
22
അവയെ കിട്ടുന്നവര്‍ക്കും അവ ജീവനും അവരുടെ സര്‍വ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.
23
സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊള്‍ക; ജീവന്റെ ഉത്ഭവം അതില്‍നിന്നല്ലോ ആകുന്നതു.
ലൂക്കോസ് 8:18
ആകയാല്‍ നിങ്ങള്‍ എങ്ങനെ കേള്‍ക്കുന്നു എന്നു സൂക്ഷിച്ചുകൊള്‍വിന്‍ . ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
എബ്രായർ 2:3
കര്‍ത്താവു താന്‍ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്‍യ്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവര്‍
യാക്കോബ് 2:22
അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാല്‍ വിശ്വാസം പൂര്‍ണ്ണമായി എന്നും നീ കാണുന്നുവല്ലോ.
lest they
യോശുവ 1:18
ആരെങ്കിലും നിന്റെ കല്പന മറുക്കയും നീ കല്പിക്കുന്ന യാതൊന്നിലും നിന്റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താല്‍ അവന്‍ മരിക്കേണം; ഉറപ്പും ധൈര്യവുമുള്ളവനായി മാത്രംഇരുന്നാലും എന്നു ഉത്തരം പറഞ്ഞു.
സങ്കീർത്തനങ്ങൾ 119:11
ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകള്‍ വിട്ടുനടപ്പാന്‍ എനിക്കു ഇടവരരുതേ.
സദൃശ്യവാക്യങ്ങൾ 3:1-3
1
മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.
2
അവ ദീര്‍ഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വര്‍ദ്ധിപ്പിച്ചുതരും.
3
ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തില്‍ കെട്ടിക്കൊള്‍ക; നിന്റെ ഹൃദയത്തിന്റെ പലകയില്‍ എഴുതിക്കൊള്‍ക.
സദൃശ്യവാക്യങ്ങൾ 3:21-3
സദൃശ്യവാക്യങ്ങൾ 4:4
അവന്‍ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതുഎന്റെ വചനങ്ങളെ ഹൃദയത്തില്‍ സംഗ്രഹിച്ചുകൊള്‍ക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
സദൃശ്യവാക്യങ്ങൾ 7:1
മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളില്‍ സംഗ്രഹിച്ചുകൊള്‍ക.
എബ്രായർ 2:1
അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊള്‍വാന്‍ ആവശ്യമാകുന്നു.
വെളിപ്പാട് 3:3
ആകയാല്‍ നീ പ്രാപിക്കയും കേള്‍ക്കയും ചെയ്തതു എങ്ങനെ എന്നു ഔര്‍ത്തു അതു കാത്തുകൊള്‍കയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാല്‍ ഞാന്‍ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേല്‍ വരും എന്നു നീ അറികയും ഇല്ല.
నేర్పి
ആവർത്തനം 6:7
നീ അവയെ നിന്റെ മക്കള്‍ക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേലക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
ആവർത്തനം 11:19
വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേലക്കുമ്പോഴും നിങ്ങള്‍ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കള്‍ക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.
ആവർത്തനം 29:29
ആവർത്തനം 31:19
ആകയാല്‍ ഈ പാട്ടു എഴുതി യിസ്രായേല്‍മക്കളെ പഠിപ്പിക്ക; യിസ്രായേല്‍മക്കളുടെ നേരെ ഈ പാട്ടു എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവര്‍ക്കും വായ്പാഠമാക്കിക്കൊടുക്കുക.
ആദിപുസ്തകം 18:19
യഹോവ അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാന്‍ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയില്‍ നടപ്പാന്‍ കല്പിക്കേണ്ടതിന്നു ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.
പുറപ്പാട് 13:8
ഞാന്‍ മിസ്രയീമില്‍നിന്നു പുറപ്പെടുമ്പോള്‍ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നതു എന്നു നീ ആ ദിവസത്തില്‍ നിന്റെ മകനോടു അറിയിക്കേണം.
പുറപ്പാട് 13:9
യഹോവയുടെ ന്യായപ്രമാണം നിന്റെ വായില്‍ ഉണ്ടായിരിക്കേണ്ടതിന്നു ഇതു നിനക്കു നിന്റെ കയ്യിന്മേല്‍ അടയാളമായും നിന്റെ കണ്ണുകളുടെ നടുവില്‍ ജ്ഞാപകലക്ഷ്യമായും ഇരിക്കെണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ നിന്നെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിച്ചതു.
പുറപ്പാട് 13:14-16
14
എന്നാല്‍ ഇതു എന്തു എന്നു നാളെ നിന്റെ മകന്‍ നിന്നോടു ചോദിക്കുമ്പോള്‍യഹോവ ബലമുള്ള കൈകൊണ്ടു അടിമവീടായ മിസ്രയീമില്‍നിന്നു ഞങ്ങളെ പുറപ്പെടുവിച്ചു;
15
ഫറവോന്‍ കഠിനപ്പെട്ടു ഞങ്ങളെ വിട്ടയക്കാതിരുന്നപ്പോള്‍ യഹോവ മിസ്രയീംദേശത്തു മനുഷ്യന്റെ കടിഞ്ഞൂല്‍മുതല്‍ മൃഗത്തിന്റെ കടിഞ്ഞൂല്‍വരെയുള്ള കടിഞ്ഞൂല്‍പിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ടു കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാന്‍ യഹോവേക്കു യാഗം അര്‍പ്പിക്കുന്നു; എന്നാല്‍ എന്റെ മക്കളില്‍ കടിഞ്ഞൂലിനെ ഒക്കെയും ഞാന്‍ വീണ്ടുകൊള്ളുന്നു.
16
അതു നിന്റെ കയ്യിന്മേല്‍ അടയാളമായും നിന്റെ കണ്ണുകളുടെ നടുവില്‍ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമില്‍ നിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.
യോശുവ 4:6
ഇതു നിങ്ങളുടെ ഇടയില്‍ ഒരു അടയാളമായിരിക്കേണം; ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കള്‍ വരുങ്കാലത്തു ചോദിക്കുമ്പോള്‍
യോശുവ 4:7
യോര്‍ദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പില്‍ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോര്‍ദ്ദാനെ കടന്നപ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേല്‍മക്കള്‍ക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം.
യോശുവ 4:21
യിസ്രായേല്‍മക്കളോടു പറഞ്ഞതു എന്തെന്നാല്‍; ഈ കല്ലു എന്തു എന്നു വരുങ്കാലത്തു നിങ്ങളുടെ മക്കള്‍ പിതാക്കന്മാരോടു ചോദിച്ചാല്‍
സങ്കീർത്തനങ്ങൾ 34:11-16
11
മക്കളേ, വന്നു എനിക്കു ചെവിതരുവിന്‍ ; യഹോവയോടുള്ള ഭക്തിയെ ഞാന്‍ ഉപദേശിച്ചുതരാം.
12
ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീര്‍ഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവന്‍ ആര്‍?
13
ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്‍ക;
14
ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.
15
യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
16
ദുഷ്പ്രവൃത്തിക്കാരുടെ ഔര്‍മ്മയെ ഭൂമിയില്‍നിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവര്‍ക്കും പ്രതിക്കുലമായിരിക്കുന്നു.
സങ്കീർത്തനങ്ങൾ 71:18
ദൈവമേ, അടുത്ത തലമുറയോടു ഞാന്‍ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാര്‍ദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
സങ്കീർത്തനങ്ങൾ 78:3-8
3
നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാര്‍ നമ്മോടു പറഞ്ഞിരിക്കുന്നു.
4
നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവന്‍ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
5
അവന്‍ യാക്കോബില്‍ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലില്‍ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാന്‍ കല്പിച്ചു.
6
വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കള്‍ തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും
7
അവര്‍ തങ്ങളുടെ ആശ്രയം ദൈവത്തില്‍ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും
8
തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.
സദൃശ്യവാക്യങ്ങൾ 1:8
മകനേ, അപ്പന്റെ പ്രബോധനം കേള്‍ക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു;
സദൃശ്യവാക്യങ്ങൾ 4:1-13
1
മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിന്‍ .
2
ഞാന്‍ നിങ്ങള്‍ക്കു സല്‍ബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങള്‍ ഉപേക്ഷിക്കരുതു.
3
ഞാന്‍ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഔമനയും ഏകപുത്രനും ആയിരുന്നു;
4
അവന്‍ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതുഎന്റെ വചനങ്ങളെ ഹൃദയത്തില്‍ സംഗ്രഹിച്ചുകൊള്‍ക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
5
ജ്ഞാനം സമ്പാദിക്കവിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.
6
അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതില്‍ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;
7
ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.
8
അതിനെ ഉയര്‍ത്തുക; അതു നിന്നെ ഉയര്‍ത്തും; അതിനെ ആലിംഗനം ചെയ്താല്‍ അതു നിനക്കു മാനം വരുത്തും.
9
അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.
10
മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊള്‍ക; എന്നാല്‍ നിനക്കു ദീര്‍ഘായുസ്സുണ്ടാകും.
11
ജ്ഞാനത്തിന്റെ മാര്‍ഗ്ഗം ഞാന്‍ നിന്നെ ഉപദേശിക്കുന്നുനേരെയുള്ള പാതയില്‍ ഞാന്‍ നിന്നെ നടത്തുന്നു.
12
നടക്കുമ്പോള്‍ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഔടുമ്പോള്‍ നീ ഇടറുകയുമില്ല.
13
പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊള്‍ക, അതു നിന്റെ ജീവനല്ലോ.
സദൃശ്യവാക്യങ്ങൾ 23:26
മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.
യെശയ്യാവ് 38:19
ഞാന്‍ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവന്‍ , ജീവനുള്ളവന്‍ മാത്രം നിന്നെ സ്തുതിക്കും; അപ്പന്‍ മക്കളോടു നിന്റെ വിശ്വസ്തയെ അറിയിക്കും.
എഫെസ്യർ 6:4
പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളര്‍ത്തുവിന്‍ .