ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാള്‍ അധികം മഹത്വത്തിന്നു യോഗ്യന്‍ എന്നു എണ്ണിയിരിക്കുന്നു.
4
ഏതു ഭവനവും ചമെപ്പാന്‍ ഒരാള്‍ വേണം; സര്‍വ്വവും ചമച്ചവന്‍ ദൈവം തന്നേ.
5
അവന്റെ ഭവനത്തില്‍ ഒക്കെയും മോശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്‍വാനിരുന്നതിന്നു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ.
6
ക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈര്‍യ്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാല്‍ നാം തന്നേ അവന്റെ ഭവനം ആകുന്നു.
യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോന്‍ പത്രൊസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാല്‍ ഞങ്ങള്‍ക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവര്‍ക്കും എഴുതുന്നതു
അവര്‍ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതുസര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്റെ പ്രവൃത്തികള്‍ വലുതും അത്ഭുതവുമായവ; സര്‍വ്വജാതികളുടെയും രാജാവേ, നിന്റെ വഴികള്‍ നീതിയും സത്യവുമുള്ളവ
അനന്തരം യഹോവ മോശെയോടുനീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാന്‍ യോശുവേക്കു കല്പന കൊടുക്കേണ്ടതിന്നു അവനെ വിളിച്ചു നിങ്ങള്‍ സമാഗമനക്കുടാരത്തിങ്കല്‍ വന്നുനില്പിന്‍ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്നു സമാഗമനക്കുടാരത്തിങ്കല്‍ നിന്നു.
നിന്റെ സഹോദരനായ അഹരോന്‍ ഹോര്‍ പര്‍വ്വതത്തില്‍ വെച്ചു മരിച്ചു തന്റെ ജനത്തോടു ചേര്‍ന്നതുപോലെ നീ കയറുന്ന പര്‍വ്വതത്തില്‍വെച്ചു നീയും മരിച്ചു നിന്റെ ജനത്തോടു ചേരും.