శ్రేష్ఠ
ആവർത്തനം 28:8
യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവന്‍ നിന്നെ അനുഗ്രഹിക്കും.
ലേവ്യപുസ്തകം 26:4
ഞാന്‍ തക്കസമയത്തു നിങ്ങള്‍ക്കു മഴതരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.
2 ശമൂവേൽ 23:4
ദൈവഭയത്തോടെ വാഴുന്നവന്‍ , മേഘമില്ലാത്ത പ്രഭാതകാലത്തു സുര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യന്‍ ; മഴെക്കു പിമ്പു സൂര്യകാന്തിയാല്‍ ഭൂമിയില്‍ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യന്‍ .
സങ്കീർത്തനങ്ങൾ 65:9-13
9
നീ ഭൂമിയെ സന്ദര്‍ശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയില്‍ വെള്ളം നിറെഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവര്‍ക്കും ധാന്യം കൊടുക്കുന്നു.
10
നീ അതിന്റെ ഉഴവുചാലുകളെ നനെക്കുന്നു; നീ അതിന്റെ കട്ട ഉടെച്ചുനിരത്തുന്നു; മഴയാല്‍ നീ അതിനെ കുതിര്‍ക്കുംന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.
11
നീ സംവത്സരത്തെ നിന്റെ നന്മകൊണ്ടു അലങ്കരിക്കുന്നു; നിന്റെ പാതകള്‍ പുഷ്ടിപൊഴിക്കുന്നു.
12
മരുഭൂമിയിലെ പുല്പുറങ്ങള്‍ പുഷ്ടിപൊഴിക്കുന്നു; കുന്നുകള്‍ ഉല്ലാസം ധരിക്കുന്നു.
13
മേച്ചല്പുറങ്ങള്‍ ആട്ടിന്‍ കൂട്ടങ്ങള്‍കൊണ്ടു നിറെഞ്ഞിരിക്കുന്നു; താഴ്വരകള്‍ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവര്‍ ആര്‍ക്കുംകയും പാടുകയും ചെയ്യുന്നു. (സംഗീതപ്രമാണിക്കു; ഒരു ഗീതം; ഒരു സങ്കീര്‍ത്തനം.)
സങ്കീർത്തനങ്ങൾ 74:16
പകല്‍ നിനക്കുള്ളതു; രാവും നിനക്കുള്ളതു; വെളിച്ചത്തെയും സൂര്യനെയും നീ ചമെച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 84:11
യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നലകുന്നു; നേരോടെ നടക്കുന്നവര്‍ക്കും അവന്‍ ഒരു നന്മയും മുടക്കുകയില്ല.
മലാഖി 4:2
എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കോ നീതിസൂര്യന്‍ തന്റെ ചിറകിന്‍ കീഴില്‍ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തില്‍നിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.
മത്തായി 5:45
സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 14:17
എങ്കിലും അവന്‍ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങള്‍ക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാല്‍ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.
1 തിമൊഥെയൊസ് 6:17
ആശവെപ്പാനും നന്മ ചെയ്‍വാനും സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാന ശീലരും ഔദാര്യമുള്ളവരുമായി
put forth
സങ്കീർത്തനങ്ങൾ 8:3
നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോള്‍,
സങ്കീർത്തനങ്ങൾ 104:19
അവന്‍ കാലനിര്‍ണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു; സൂര്യന്‍ തന്റെ അസ്തമാനത്തെ അറിയുന്നു.
വെളിപ്പാട് 22:2
നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.