మరల వారితో ఇట్లనెనుమీతో సాక్ష్యముగా నేడు నేను పలికిన మాటలన్నిటిని మీ మన స్సులలో పెట్టుకొని, మీ సంతతి వారు ఈ ధర్మశాస్త్ర వాక్యములన్నిటిని అనుసరించి నడుచుకొనవలెనని వారి కాజ్ఞాపింపవలెను.
ആവർത്തനം 6:6
ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കേണം.
നീ അവയെ നിന്റെ മക്കള്‍ക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേലക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
ആകയാല്‍ നിങ്ങള്‍ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേല്‍ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകള്‍ക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.
ആ പുരുഷന്‍ എന്നോടുമനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാന്‍ നിന്നെ കാണിപ്പാന്‍ പോകുന്ന എല്ലാറ്റിലും ശ്രദ്ധവെക്കുക; ഞാന്‍ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നതു; നീ കാണുന്നതൊക്കെയും യിസ്രായേല്‍ഗൃഹത്തോടു അറിയിക്ക എന്നു കല്പിച്ചു.