నీ మరణదినములు సమీపించెను
ആവർത്തനം 31:2
പിന്നെ അവരോടു പറഞ്ഞതെന്തെന്നാല്‍എനിക്കു ഇപ്പോള്‍ നൂറ്റിരുപതു വയസ്സായി;ഇനി പോകുവാനും വരുവാനും എനിക്കു കഴിവില്ല; യഹോവ എന്നോടുഈ യോര്‍ദ്ദാന്‍ നീ കടക്കുകയില്ല എന്നു കല്പിച്ചിട്ടുമുണ്ടു.
ആവർത്തനം 34:5
അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.
സംഖ്യാപുസ്തകം 27:13
അതു കണ്ട ശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും.
യോശുവ 23:14
ഇതാ, ഞാന്‍ ഇന്നു സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങള്‍ക്കു പൂര്‍ണ്ണഹൃദയത്തിലും പൂര്‍ണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങള്‍ക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.
2 രാജാക്കന്മാർ 1:4
ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവു പോയി.
സഭാപ്രസംഗി 9:5
ജീവിച്ചിരിക്കുന്നവര്‍ തങ്ങള്‍ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാല്‍ അവര്‍ക്കും ഒരു പ്രതിഫലവും ഇല്ല; അവരെ ഔര്‍മ്മ വിട്ടുപോകുന്നുവല്ലോ.
യെശയ്യാവ് 38:1
ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്‍ അവന്റെ അടുക്കല്‍ വന്നു അവനോടുനിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൌഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
I may give
ആവർത്തനം 31:23
പിന്നെ അവന്‍ നൂന്റെ മകനായ യോശുവയോടുബലവും ധൈര്യവുമുള്ളവനായിരിക്ക; ഞാന്‍ യിസ്രായേല്‍മക്കളോടു സത്യംചെയ്ത ദേശത്തു നീ അവരെ എത്തിക്കും; ഞാന്‍ നിന്നോടു കൂടെ ഇരിക്കും എന്നരുളിച്ചെയ്തു.
സംഖ്യാപുസ്തകം 27:19
അവന്റെ മേല്‍ കൈവെച്ചു അവനെ പുരോഹിതനായ എലെയാസാരിന്റെയും സര്‍വ്വസഭയുടെയും മുമ്പാകെ നിര്‍ത്തി അവര്‍ കാണ്‍കെ അവന്നു ആജ്ഞകൊടുക്ക.
സംഖ്യാപുസ്തകം 27:20
യിസ്രായേല്‍മക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന്നു നിന്റെ മഹിമയില്‍ ഒരംശം അവന്റെ മേല്‍ വെക്കേണം.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 20:28-31
28
നിങ്ങളെത്തന്നേയും താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാന്‍ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിന്‍ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്‍വിന്‍ .
29
ഞാന്‍ പോയ ശേഷം ആട്ടിന്‍ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കള്‍ നിങ്ങളുടെ ഇടയില്‍ കടക്കും എന്നു ഞാന്‍ അറിയുന്നു.
30
ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍ നിന്നും എഴുന്നേലക്കും.
31
അതു കൊണ്ടു ഉണര്‍ന്നിരിപ്പിന്‍ ; ഞാന്‍ മൂന്നു സംവത്സരം രാപ്പകല്‍ ഇടവിടാതെ കണ്ണുനീര്‍ വാര്‍ത്തുംകൊണ്ടു ഔരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഔര്‍ത്തുകൊള്‍വിന്‍ .
2 തിമൊഥെയൊസ് 4:1-4
1
ഞാന്‍ ദൈവത്തെയും, ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു;
2
വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്‍ക്ക; സകല ദീര്‍ഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തര്‍ജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.
3
അവര്‍ പത്ഥ്യോപദേശം പൊറുക്കാതെ കര്‍ണ്ണരസമാകുമാറു സ്വന്ത മോഹങ്ങള്‍ക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും
4
സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേള്‍പ്പാന്‍ തിരികയും ചെയ്യുന്ന കാലം വരും.
సెలవియ్యగా
പുറപ്പാട് 34:2
നീ രാവിലേ ഒരുങ്ങി രാവിലേ തന്നേ സീനായിപര്‍വ്വതത്തില്‍ കയറി; പര്‍വ്വതത്തിന്റെ മുകളില്‍ എന്റെ സന്നിധിയില്‍ വരേണം.
യോശുവ 24:1
അനന്തരം യോശുവ യിസ്രായേല്‍ ഗോത്രങ്ങളെയെല്ലാം ശേഖേമില്‍ കൂട്ടി; യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവര്‍ ദൈവത്തിന്റെ സന്നിധിയില്‍ വന്നുനിന്നു.
1 ശമൂവേൽ 10:19
നിങ്ങളോ സകല അനര്‍ത്ഥങ്ങളില്‍നിന്നും കഷ്ടങ്ങളില്‍നിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ത്യജിച്ചുഞങ്ങള്‍ക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു അവനോടു പറഞ്ഞിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഇപ്പോള്‍ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും യഹോവയുടെ സന്നിധിയില്‍ നില്പിന്‍ .
ഇയ്യോബ് 1:6
ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്പാന്‍ ചെന്നു; അവരുടെ കൂട്ടത്തില്‍ സാത്താനും ചെന്നു.
ഇയ്യോബ് 2:1
പിന്നെയും ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ നില്പാന്‍ ചെന്നു; സാത്താനും അവരുടെ കൂട്ടത്തില്‍ യഹോവയുടെ സന്നിധിയില്‍ നില്പാന്‍ ചെന്നു.
റോമർ 12:1
സഹോദരന്മാരേ, ഞാന്‍ ദൈവത്തിന്റെ മനസ്സലിവു ഔര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതുനിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍ .
യൂദാ 1:24
വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ളവന്നു, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സര്‍വ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേന്‍ .