విని
ആവർത്തനം 30:2
നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയും നിന്റെ മക്കളും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നതുപോലെ ഒക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചാല്‍
ആവർത്തനം 30:8
നീ മനസ്സുതിരിഞ്ഞു യഹോവയുടെ വാക്കു കേട്ടു ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും അനുസരിച്ചു നടക്കയും
യെശയ്യാവ് 55:2
അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്‍ തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിന്‍ പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊള്‍വിന്‍ ‍
യെശയ്യാവ് 55:3
നിങ്ങള്‍ ചെവി ചായിച്ചു എന്റെ അടുക്കല്‍ വരുവിന്‍ ‍; നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊള്‍വിന്‍ ‍; ദാവീദിന്റെ നിശ്ചലകൃപകള്‍ എന്ന ഒരു ശാശ്വത നിയമം ഞാന്‍ നിങ്ങളോടു ചെയ്യും
1 കൊരിന്ത്യർ 7:19
പരിച്ഛേദന ഒന്നുമില്ല, അഗ്രചര്‍മ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്‍യ്യം.
మళ్లునప్పుడు
നെഹെമ്യാവു 1:9
എന്നാല്‍ നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞു എന്റെ കല്പനകളെ പ്രമാണിച്ചു അവയെ അനുസരിച്ചുനടന്നാല്‍, നിങ്ങളുടെ ഭ്രഷ്ടന്മാര്‍ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാന്‍ അവിടെനിന്നു അവരെ ശേഖരിച്ചു, എന്റെ നാമം സ്ഥാപിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഔര്‍ക്കേണമേ.
വിലാപങ്ങൾ 3:40
നാം നമ്മുടെ നടുപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.
വിലാപങ്ങൾ 3:41
നാം കൈകളെയും ഹൃദയത്തെയും സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയര്‍ത്തുക.
യെഹെസ്കേൽ 18:21
എന്നാല്‍ ദുഷ്ടന്‍ താന്‍ ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞു എന്റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ചു, നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കില്‍, അവന്‍ മരിക്കാതെ ജീവിച്ചിരിക്കും.
യെഹെസ്കേൽ 33:11
എന്നാണ, ദുഷ്ടന്റെ മരണത്തില്‍ അല്ല, ദുഷ്ടന്‍ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതില്‍ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടുതിരിവിന്‍ , തിരിവിന്‍ ; യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.
യെഹെസ്കേൽ 33:14
എന്നാല്‍ ഞാന്‍ ദുഷ്ടനോടുനീ മരിക്കും എന്നു പറയുമ്പോള്‍ അവന്‍ തന്റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കയും
യെഹെസ്കേൽ 33:19
എന്നാല്‍ ദുഷ്ടന്‍ തന്റെ ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അവന്‍ അതിനാല്‍ ജീവിക്കും.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 3:19
ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വിന്‍ ; എന്നാല്‍ കര്‍ത്താവിന്റെ സമ്മുഖത്തുനിന്നു
അപ്പൊസ്തലരുടെ പ്രവൃത്തികൾ 26:20
ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികള്‍ ചെയ്യേണം എന്നു പ്രസംഗിച്ചു.