అరోయేరు మొదలుకొని
ആവർത്തനം 2:36
അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയിലെ പട്ടണവുംമുതല്‍ ഗിലെയാദ്വരെ നമ്മുടെ കൈകൂ എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കയ്യില്‍ ഏല്പിച്ചു.
ആവർത്തനം 4:48
അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേര്‍മുതല്‍ ഹെര്‍മ്മോനെന്ന സീയോന്‍ പര്‍വ്വതംവരെയും
സംഖ്യാപുസ്തകം 32:33-38
33
അങ്ങനെ ഗാദ്യര്‍ ദീബോന്‍ , അതാരോത്ത്,
34
അരോയേര്‍, അത്രോത്ത്, ശോഫാന്‍ , യസേര്‍, യൊഗ്ബെഹാ,
35
ബേത്ത്-നിമ്രാ, ബേത്ത്-ഹാരാന്‍ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകള്‍ക്കു തൊഴുത്തുകളായും പണിതു.
36
രൂബേന്യര്‍ ഹെശ്ബോനും എലെയാലേയും കിര്‍യ്യത്തയീമും പേരുമാറ്റിക്കളഞ്ഞ നെബോ,
37
ബാല്‍മെയോന്‍ എന്നിവയും സിബ്മയും പണിതു; അവര്‍ പണിത പട്ടണങ്ങള്‍ക്കു പുതിയ പേരിട്ടു.
38
മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാര്‍ ഗിലെയാദില്‍ ചെന്നു അതിനെ അടക്കി, അവിടെ പാര്‍ത്തിരുന്ന അമോര്‍യ്യരെ ഔടിച്ചുകളഞ്ഞു.
യോശുവ 12:2-6
2
ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോന്‍ ; അവന്‍ അര്‍ന്നോന്‍ ആറ്റുവക്കത്തുള്ള അരോവേര്‍മുതല്‍ താഴ്വരയുടെ മദ്ധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്‍ നദിവരെയും
3
കിന്നെരോത്ത് കടലും അരാബയിലെ കടലായ ഉപ്പുകടലും വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.
4
ബാശാന്‍ രാജാവായ ഔഗിന്റെ ദേശവും അവര്‍ പിടിച്ചടക്കി; മല്ലന്മാരില്‍ ശേഷിച്ച ഇവര്‍ അസ്തരോത്തിലും എദ്രെയിലും പാര്‍ത്തു,
5
ഹെര്‍മ്മോന്‍ പര്‍വ്വതവും സല്‍ക്കയും ബാശാന്‍ മുഴുവനും ഗെശൂര്‍യ്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോന്‍ രാജാവായ സീഹോന്റെ അതിര്‍വരെയും വാണിരുന്നു.
6
അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേല്‍മക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും അവകാശമായി കൊടുത്തു.
യോശുവ 13:8-12
8
അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവര്‍ക്കും യോര്‍ദ്ദാന്നക്കരെ കിഴക്കു കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നേ പ്രാപിച്ചിരിക്കുന്നുവല്ലോ.
9
അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയുടെ നടുവിലുള്ള പട്ടണംമുതല്‍ ദീബോന്‍ വരെയുള്ള മേദെബാസമഭൂമി മുഴുവനും;
10
അമ്മോന്യരുടെ അതിര്‍വരെ ഹെശ്ബോനില്‍ വാണിരുന്ന അമോര്‍യ്യ രാജാവായ സീഹോന്റെ എല്ലാപട്ടണങ്ങളും;
11
ഗിലെയാദും ഗെശൂര്‍യ്യരുടെയും മാഖാത്യരുടെയും ദേശവും ഹെര്‍മ്മോന്‍ പര്‍വ്വതം ഒക്കെയും സല്‍ക്കാവരെയുള്ള ബാശാന്‍ മുഴുവനും;
12
അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരില്‍ ശേഷിച്ചവനുമായ ബാശാനിലെ ഔഗിന്റെ രാജ്യം ഒക്കെയും തന്നേ; ഇവരെ മോശെ തോല്പിച്ചു നീക്കിക്കളഞ്ഞിരുന്നു.
യോശുവ 13:14-28
14
ലേവിഗോത്രത്തിന്നു അവന്‍ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങള്‍ താന്‍ അവരോടു കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.
15
എന്നാല്‍ മോശെ രൂബേന്‍ ഗോത്രത്തിന്നു കുടുംബംകുടുംബമായി അവകാശം കൊടുത്തു.
16
അവരുടെ ദേശം അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തെ അരോവേരും താഴ്വരയുടെ നടുവിലെ പട്ടണവും മുതല്‍ മേദബയോടു ചേര്‍ന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള
17
അതിന്റെ എല്ലാപട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാല്‍-മേയോനും
18
യഹ്സയും കെദേമോത്തും മേഫാത്തും കിര്‍യ്യത്തയീമും
19
സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും
20
ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും
21
സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഹെശ്ബോനില്‍ വാണിരുന്ന അമോര്‍യ്യരാജാവായ സീഹോന്റെ രാജ്യം ഒക്കെയും തന്നേ; അവനെയും സീഹോന്റെ പ്രഭുക്കന്മാരായി ദേശത്തു പാര്‍ത്തിരുന്ന ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ മിദ്യാന്യ പ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.
22
യിസ്രായേല്‍മക്കള്‍ കൊന്നവരുടെ കൂട്ടത്തില്‍ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാള്‍കൊണ്ടു കൊന്നു.
23
രൂബേന്യരുടെ അതിര്‍ യോര്‍ദ്ദാന്‍ ആയിരുന്നു; ഈ പട്ടണങ്ങള്‍ അവയുടെ ഗ്രാമങ്ങളുള്‍പ്പെടെ രൂബേന്യര്‍ക്കും കുടുംബംകുടുംബമായി കിട്ടിയ അവകാശം.
24
പിന്നെ മോശെ ഗാദ് ഗോത്രത്തിന്നു, കുടുംബംകുടുംബമായി ഗാദ്യര്‍ക്കും തന്നേ, അവകാശം കൊടുത്തു.
25
അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാപട്ടണങ്ങളും രബ്ബയുടെ നേരെയുള്ള അരോവേര്‍വരെ അമ്മോന്യരുടെ പാതിദേശവും;
26
ഹെശ്ബോന്‍ മുതല്‍ രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതല്‍ ദെബീരിന്റെ അതിര്‍വരെയും;
27
താഴ്വരയില്‍ ഹെശ്ബോന്‍ രാജാവായ സീഹോന്റെ രാജ്യത്തില്‍ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോന്‍ എന്നിവയും തന്നേ; യോര്‍ദ്ദാന്നക്കരെ കിഴക്കു കിന്നെരോത്ത് തടാകത്തിന്റെ അറുതിവരെ യോര്‍ദ്ദാന്‍ അതിന്നു അതിരായിരുന്നു.
28
ഈ പട്ടണങ്ങള്‍ അവയുടെ ഗ്രാമങ്ങളുള്‍പ്പെടെ കുടുംബംകുടുംബമായി ഗാദ്യര്‍ക്കും കിട്ടിയ അവകാശം.
2 രാജാക്കന്മാർ 10:33
അവന്‍ യോര്‍ദ്ദാന്നു കിഴക്കു ഗാദ്യര്‍, രൂബേന്യര്‍, മനശ്ശേയര്‍ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അര്‍ന്നോന്‍ തോട്ടിന്നരികെയുള്ള അരോവേര്‍ മുതല്‍ ഗിലെയാദും ബാശാനും തന്നേ.