യിസ്രായേല്‍ഗൃഹമേ, ഈ കുശവന്‍ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാന്‍ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേല്‍ഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യില്‍ ഇരിക്കുന്നതുപോലെ നിങ്ങള്‍ എന്റെ കയ്യില്‍ ഇരിക്കുന്നു.
അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടാവിതുഎന്നാണ, മോവാബ് സൊദോമെപ്പോലെയും അമ്മോന്യര്‍ ഗൊമോറയെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയിത്തിരും; എന്റെ ജനത്തില്‍ ശേഷിപ്പുള്ളവര്‍ അവരെ കവര്‍ച്ച ചെയ്യും; എന്റെ ജാതിയില്‍ ശേഷിച്ചിരിക്കുന്നവര്‍ അവരുടെ ദേശത്തെ അവകാശമായി പ്രാപിക്കും.
ഇവര്‍ സൊദോം രാജാവായ ബേരാ, ഗൊമോരാരാജാവായ ബിര്‍ശാ, ആദ്മാരാജാവായ ശിനാബ്, സെബോയീം രാജാവായ ശെമേബെര്‍, സോവര്‍ എന്ന ബേലയിലെ രാജാവു എന്നിവരോടു യുദ്ധം ചെയ്തു.
എഫ്രയീമേ, ഞാന്‍ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാന്‍ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാന്‍ നിന്നെ എങ്ങനെ അദ്മയെപ്പോലെ ആക്കും? ഞാന്‍ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീര്‍ക്കും? എന്റെ ഹൃദയം എന്റെ ഉള്ളില്‍ മറിഞ്ഞുകൊള്ളുന്നു; എന്റെ അയ്യോഭാവം ഒക്കെയും ജ്വലിക്കുന്നു.
എന്റെ ഉഗ്രകോപം ഞാന്‍ നടത്തുകയില്ല; ഞാന്‍ എഫ്രയീമിനെ വീണ്ടും നശിപ്പിക്കയുമില്ല; ഞാന്‍ മനുഷ്യനല്ല ദൈവം അത്രേ. നിന്റെ നടുവില്‍ പരിശുദ്ധന്‍ തന്നേ; ഞാന്‍ ക്രോധത്തോടെ വരികയുമില്ല.
ദൈവം സൊദോമിനെയും ഗൊമോരയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാന്‍ നിങ്ങളുടെ ഇടയില്‍ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങള്‍ കത്തുന്ന തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.