ഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്നു നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള യാതൊരു നാല്‍ക്കാലിയും നിന്റെ പടിവാതിലുകള്‍ക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുതു; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതിന്നു തന്നേ.
ഒരു അന്യജാതിക്കാരന്‍ നിന്നോടുകൂടെ പാര്‍ത്തു യഹോവേക്കു പെസഹ ആചരിക്കേണമെങ്കില്‍, അവന്നുള്ള ആണൊക്കെയും പരിച്ഛേദന ഏല്‍ക്കേണം. അതിന്റെ ശേഷം അതു ആചരിക്കേണ്ടതിന്നു അവന്നു അടുത്തുവരാം; അവന്‍ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുതു.
അവര്‍ക്കും വാക്കുകൊടുത്തതുപോലെ പ്രഭുക്കന്മാര്‍ അവരോടുഇവര്‍ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവര്‍ സര്‍വ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു.
22
പിന്നെ യോശുവ അവരെ വിളിച്ചു അവരോടുനിങ്ങള്‍ ഞങ്ങളുടെ ഇടയില്‍ പാര്‍ത്തിരിക്കെ ബഹുദൂരസ്ഥന്മാര്‍ എന്നു പറഞ്ഞു ഞങ്ങളെ വഞ്ചിച്ചതു എന്തു?
23
ആകയാല്‍ നിങ്ങള്‍ ശപിക്കപ്പെട്ടവര്‍എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകള്‍ നിങ്ങളില്‍ ഒരിക്കലും ഇല്ലാതിരിക്കയില്ല എന്നു പറഞ്ഞു.
24
അവര്‍ യോശുവയോടുനിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോടുനിങ്ങള്‍ക്കു ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പില്‍നിന്നു ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചപ്രകാരം അടിയങ്ങള്‍ക്കു അറിവുകിട്ടിയതിനാല്‍ നിങ്ങളുടെ നിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചു ഞങ്ങള്‍ ഏറ്റവും ഭയപ്പെട്ടു ഈ കാര്യം ചെയ്തിരക്കുന്നു.
25
ഇപ്പോള്‍ ഇതാഞങ്ങള്‍ നിന്റെ കയ്യില്‍ ഇരിക്കുന്നു; നിനക്കു ഹിതവും യുക്തവുമായി തോന്നുന്നതുപോലെ ഞങ്ങളോടു ചെയ്തുകൊള്‍ക എന്നു ഉത്തരം പറഞ്ഞു.
26
അങ്ങനെ അവന്‍ അവരോടു ചെയ്തു; യിസ്രായേല്‍മക്കള്‍ അവരെ കൊല്ലാതവണ്ണം അവരുടെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു.
27
അന്നു യോശുവ അവരെ സഭെക്കും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു അവന്റെ യാഗപീഠത്തിന്നും വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി നിയമിച്ചു; അങ്ങനെ ഇന്നുവരെയും ഇരിക്കുന്നു.