Ye stand this day all of you before the LORD your God; your captains of your tribes, your elders, and your officers, with all the men of Israel,
ആവർത്തനം 4:10
വിശേഷാല്‍ ഹോരേബില്‍ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍നിന്ന ദിവസത്തില്‍ ഉണ്ടായ കാര്യം മറക്കരുതു. അന്നു യഹോവ എന്നോടുജനത്തെ എന്റെ അടുക്കല്‍ വിളിച്ചുകൂട്ടുക; ഞാന്‍ എന്റെ വചനങ്ങള്‍ അവരെ കേള്‍പ്പിക്കും; അവര്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന നാള്‍ ഒക്കെയും എന്നെ ഭയപ്പെടുവാന്‍ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ.
പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നും
അവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കള്‍ കേള്‍ക്കേണ്ടതിന്നും നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാന്‍ പഠിക്കേണ്ടതിന്നും ജനത്തെ വിളിച്ചു കൂട്ടേണം.
അനന്തരം രാജാവു ആളയച്ചു യെഹൂദയിലും യെരൂശലേമിലും ഉള്ള എല്ലാമൂപ്പന്മാരെയും കൂട്ടിവരുത്തി.
30
രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും പുരോഹിതന്മാരും ലേവ്യരും ആബാലവൃദ്ധം സര്‍വ്വജനവും യഹോവയുടെ ആലയത്തില്‍ ചെന്നു; അവന്‍ യഹോവയുടെ ആലയത്തില്‍വെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവരെ കേള്‍പ്പിച്ചു.
31
രാജാവു തന്റെ സ്ഥാനത്തു നിന്നുകൊണ്ടു താന്‍ യഹോവയെ അനുസരിക്കയും; അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കയും ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങള്‍ ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.
32
യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെ ഒക്കെയും അവന്‍ അതില്‍ യോജിപ്പിച്ചു. യെരൂശലേംനിവാസികള്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ദൈവത്തിന്റെ നിയമപ്രകാരം ചെയ്തു.
ഏഴാം മാസം ഒന്നാം തിയ്യതി എസ്രാ പുരോഹിതന്‍ പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിപ്പാന്‍ പ്രാപ്തിയുള്ള എല്ലാവരുമായ സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു,
ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോടു ചേര്‍ന്നു ദൈവത്തിന്റെ ദാസനായ മോശെമുഖാന്തരം നല്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ കര്‍ത്താവായ യഹോവയുടെ സകലകല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ചു ആചരിക്കുമെന്നും
യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്‍ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മദ്ധ്യേ കരഞ്ഞുംകൊണ്ടുയഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കേണമേ; ജാതികള്‍ അവരുടെ മേല്‍ വഴുവാന്‍ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദെക്കു ഏല്പിക്കരുതേ; അവരുടെ ദൈവം എവിടെയെന്നു ജാതികളുടെ ഇടയില്‍ പറയുന്നതെന്തിന്നു? എന്നിങ്ങനെ പറയട്ടെ.
മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്‍ മുമ്പില്‍ നിലക്കുന്നതും കണ്ടു; പുസ്തകങ്ങള്‍ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളില്‍ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവര്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കടുത്ത ന്യായവിധി ഉണ്ടായി.