cause thee
ആവർത്തനം 28:7
നിന്നോടു എതിര്‍ക്കുംന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പില്‍ തോലക്കുമാറാക്കും; അവര്‍ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പില്‍ നിന്നു ഔടിപ്പോകും.
ആവർത്തനം 32:30
അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവന്‍ ആയിരംപേരെ പിന്തുടരുന്നതും ഇരുവര്‍ പതിനായിരംപോരെ ഔടിക്കുന്നതുമെങ്ങനെ?
ലേവ്യപുസ്തകം 26:17
ഇതെല്ലം ആയിട്ടും നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കാതിരുന്നാല്‍ നിങ്ങളുടെ പാപങ്ങള്‍നിമിത്തം ഞാന്‍ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
ലേവ്യപുസ്തകം 26:36
നിങ്ങളില്‍ ശേഷിച്ചിരിക്കുന്നവര്‍ ശത്രുക്കളുടെ ദേശത്തുവെച്ചു തങ്ങളുടെ അകൃത്യങ്ങളാല്‍ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവര്‍ അവരോടുകൂടെ ക്ഷയിച്ചുപോകും.
ലേവ്യപുസ്തകം 26:37
അവര്‍ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവര്‍ എന്നോടു ദ്രോഹിച്ച ദ്രോഹവും അവര്‍ എനിക്കു വിരോധമായി നടന്നതുകൊണ്ടു
യെശയ്യാവ് 30:17
മലമുകളില്‍ ഒരു കൊടിമരം പോലെയും കുന്നിമ്പുറത്തു ഒരു കൊടിപോലെയും നിങ്ങള്‍ ശേഷിക്കുന്നതുവരെ, ഏകന്റെ ഭീഷണിയാല്‍ ആയിരം പേരും അഞ്ചുപേരുടെ ഭീഷണിയാല്‍ നിങ്ങള്‍ ഒക്കെയും ഔടിപ്പോകും.
చెదరగొట్ట బడుదువు
യിരെമ്യാവു 15:2-9
2
ഈ സ്ഥലത്തു നീ ഭാര്യയെ പരിഗ്രഹിക്കരുതു; നിനക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകയും അരുതു.
3
ഈ സ്ഥലത്തു ജനിക്കുന്ന പുത്രന്മാരെയും പുത്രിമാരെയും കുറിച്ചും ഈ ദേശത്തു അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവരെ ജനിപ്പിക്കുന്ന അപ്പന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
4
അവര്‍ കൊടിയ വ്യാധികളാല്‍ മരിക്കും; ആരും അവരെക്കുറിച്ചു വിലാപം കഴിക്കയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ അവര്‍ നിലത്തിന്നു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവര്‍ മുടിഞ്ഞുപോകും; അവരുടെ ശവങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും.
5
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ ദുഃഖഭവനത്തില്‍ ചെല്ലരുതു; വിലപിപ്പാന്‍ പോകരുതു; അവരോടു സഹതാപം കാണിക്കയും അരുതു; ഞാന്‍ എന്റെ സമാധാനവും ദയയും കരുണയും ഈ ജനത്തില്‍നിന്നു നീക്കിക്കളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.
6
വലിയവരും ചെറിയവരും ഈ ദേശത്തു മരിക്കും; ആരും അവരെ കുഴിച്ചിടുകയില്ല, അവരെക്കുറിച്ചു വിലാപം കഴിക്കയില്ല, അവരുടെ നിമിത്തം മുറിവേല്പിക്കയില്ല, മുന്‍ കഷണ്ടിയുണ്ടാക്കുകയുമില്ല.
7
മരിച്ചവനെക്കുറിച്ചു അവരെ ആശ്വസിപ്പിക്കേണ്ടതിന്നു ആരും വിലാപത്തിങ്കല്‍ അവര്‍ക്കും അപ്പം നുറുക്കിക്കൊടുക്കയില്ല; അപ്പനെച്ചൊല്ലിയോ അമ്മയെച്ചൊല്ലിയോ ആരും അവര്‍ക്കും ആശ്വാസത്തിന്റെ പാനപാത്രം കുടിപ്പാന്‍ കൊടുക്കയുമില്ല.
8
അവരോടുകൂടെ ഇരുന്നു ഭക്ഷിപ്പാനും പാനം ചെയ്‍വാനും നീ വിരുന്നു വീട്ടിലേക്കു പോകരുതു.
9
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ കാണ്‍കെ ഞാന്‍ നിങ്ങളുടെ നാളുകളില്‍ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും ഈ സ്ഥലത്തുനിന്നു നീക്കിക്കളയും.
യിരെമ്യാവു 24:9
ഞാന്‍ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും എന്റെ ദാസനായി ബാബേല്‍രാജാവായ നെബൂഖദ് നേസരിനെയും ഈ ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകലജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തിര്‍ക്കും.
യിരെമ്യാവു 29:18
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യാക്കോബിന്‍ കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്റെ കല്‍ക്കുന്നിന്മേല്‍ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും.
യിരെമ്യാവു 34:17
അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ പറഞ്ഞിട്ടും അവര്‍ കേള്‍ക്കയോ വിളിച്ചിട്ടും അവര്‍ ഉത്തരം പറകയോ ചെയ്യായ്കകൊണ്ടു, ഞാന്‍ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും ഞാന്‍ അവര്‍ക്കും വിധിച്ചിരിക്കുന്ന അനര്‍ത്ഥമൊക്കെയും വരുത്തും.
യെഹെസ്കേൽ 23:46
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവര്‍ച്ചെക്കും ഏല്പിക്കും.
ലൂക്കോസ് 21:24
അവര്‍ വാളിന്റെ വായ്ത്തലയാല്‍ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികള്‍ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.