తెప్పించును
സങ്കീർത്തനങ്ങൾ 7:11
ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.
മലാഖി 2:2
നിങ്ങള്‍ കേട്ടനുസരിക്കയും എന്റെ നാമത്തിന്നു മഹത്വം കൊടുപ്പാന്‍ തക്കവണ്ണം മനസ്സുവെക്കുകയും ചെയ്യാഞ്ഞാല്‍ ഞാന്‍ നിങ്ങളുടെ മേല്‍ ശാപം അയച്ചു നിങ്ങള്‍ക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതേ, നിങ്ങള്‍ മനസ്സു വെക്കായ്കകൊണ്ടു ഞാന്‍ അവയെ ശപിച്ചുമിരിക്കുന്നു.
కలవరమును
1 ശമൂവേൽ 14:20
ശൌലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി പടെക്കു ചെന്നു, അവിടെ അവര്‍ അന്യോന്യം വെട്ടി വലിയ കലക്കമായിരിക്കുന്നതു കണ്ടു.
സങ്കീർത്തനങ്ങൾ 80:4-16
4
സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാര്‍ത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും?
5
നീ അവര്‍ക്കും കണ്ണുനീരിന്റെ അപ്പം തിന്മാന്‍ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീര്‍ അവര്‍ക്കും കുടിപ്പാനും കൊടുത്തിരിക്കുന്നു.
6
നീ ഞങ്ങളെ ഞങ്ങളുടെ അയല്‍ക്കാര്‍ക്കും വഴക്കാക്കിതീര്‍ക്കുംന്നു; ഞങ്ങളുടെ ശത്രുക്കള്‍ തമ്മില്‍ പറഞ്ഞു പരിഹസിക്കുന്നു.
7
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
8
നീ മിസ്രയീമില്‍നിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.
9
നീ അതിന്നു തടം എടുത്തു അതു വേരൂന്നി ദേശത്തു പടര്‍ന്നു.
10
അതിന്റെ നിഴല്‍കൊണ്ടു പര്‍വ്വതങ്ങള്‍ മൂടിയിരുന്നു; അതിന്റെ കൊമ്പുകള്‍ ദിവ്യദേവദാരുക്കള്‍ പോലെയും ആയിരുന്നു.
11
അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
12
വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാന്‍ തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു?
13
കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങള്‍ അതു തിന്നുകളയുന്നു.
14
സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദര്‍ശിക്കേണമേ.
15
നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളര്‍ത്തിയ തയ്യെയും പാലിക്കേണമേ.
16
അതിനെ തീ വെച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു; നിന്റെ മുഖത്തിന്റെ ഭര്‍ത്സനത്താല്‍ അവര്‍ നശിച്ചുപോകുന്നു.
യെശയ്യാവ് 28:19
അതു ആക്രമിക്കുമ്പോഴൊക്കെയും നിങ്ങളെ പിടിക്കും; അതു രാവിലെതോറും രാവും പകലും ആക്രമിക്കും; അതിന്റെ ശ്രുതി കേള്‍ക്കുന്ന മാത്രെക്കു നടുക്കം ഉണ്ടാകും.
യെശയ്യാവ് 30:17
മലമുകളില്‍ ഒരു കൊടിമരം പോലെയും കുന്നിമ്പുറത്തു ഒരു കൊടിപോലെയും നിങ്ങള്‍ ശേഷിക്കുന്നതുവരെ, ഏകന്റെ ഭീഷണിയാല്‍ ആയിരം പേരും അഞ്ചുപേരുടെ ഭീഷണിയാല്‍ നിങ്ങള്‍ ഒക്കെയും ഔടിപ്പോകും.
യെശയ്യാവ് 51:20
നിന്റെ മക്കള്‍ ബോധംകെട്ടു വലയില്‍ അകപ്പെട്ട മാന്‍ എന്നപോലെ വീഥികളുടെ തലെക്കലെല്ലാം കിടക്കുന്നു; അവര്‍‍ യഹോവയുടെ ക്രോധവും നിന്റെ ദൈവത്തിന്റെ ഭര്‍‍ത്സനവും കൊണ്ടു നിറഞ്ഞിരിക്കുന്നു
യെശയ്യാവ് 66:15
യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാന്‍ അഗ്നിയില്‍ പ്രത്യക്ഷമാകും; അവന്റെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെയിരിക്കും
സെഖര്യാവ് 14:12
യെരൂശലേമിനോടു യുദ്ധം ചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിതുഅവര്‍ നിവിര്‍ന്നു നിലക്കുമ്പോള്‍ തന്നേ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തില്‍ തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായില്‍ തന്നേ ചീഞ്ഞഴുകിപ്പോകും.
സെഖര്യാവ് 14:13
അന്നാളില്‍ യഹോവയാല്‍ ഒരു മഹാപരാഭവം അവരുടെ ഇടയില്‍ ഉണ്ടാകും; അവര്‍ ഔരോരുത്തന്‍ താന്താന്റെ കൂട്ടുകരന്റെ കൈ പിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും.
യോഹന്നാൻ 3:36
പുത്രനില്‍ വിശ്വസിക്കുന്നവന്നു നിത്യജീവന്‍ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേല്‍ വസിക്കുന്നതേയുള്ള.
1 തെസ്സലൊനീക്യർ 2:16
ജാതികള്‍ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങള്‍ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവര്‍ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു എന്നാല്‍ ദൈവക്രോധം അവരുടെമേല്‍ മുഴുത്തുവന്നിരിക്കുന്നു.
వరకు
ആവർത്തനം 4:26
നിങ്ങള്‍ കൈവശമാക്കേണ്ടതിന്നു യോര്‍ദ്ദാന്‍ കടന്നുചെല്ലുന്ന ദേശത്തു നിന്നു നിങ്ങള്‍ വേഗത്തില്‍ നശിച്ചുപോകുമെന്നു ഞാന്‍ ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങള്‍ക്കു വിരോധമായി സാക്ഷിനിര്‍ത്തി പറയുന്നു; നിങ്ങള്‍ അവിടെ ദീര്‍ഘായുസ്സോടിരിക്കാതെ നിര്‍മ്മൂലമായ്പോകും.
ലേവ്യപുസ്തകം 26:31-33
31
അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങള്‍ ശത്രുക്കളുടെ ദേശത്തു ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും; അപ്പോള്‍ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകള്‍ അനുഭവിക്കും.
32
നിങ്ങള്‍ അവിടെ പാര്‍ത്തിരുന്നപ്പോള്‍ നിങ്ങളുടെ ശബ്ബത്തുകളില്‍ അതിന്നു അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായി കിടക്കുന്ന നാളൊക്കെയും അനുഭവിക്കും.
33
ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തില്‍ ഞാന്‍ ശത്രുക്കളുടെ ദേശത്തുവെച്ചു ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ടു അവര്‍ ഔടും; വാളിന്റെ മുമ്പില്‍നിന്നു ഔടുന്നതുപോലെ അവര്‍ ഔടും; ആരും ഔടിക്കാതെ അവര്‍ ഔടിവീഴും.
ലേവ്യപുസ്തകം 26:38-33
യോശുവ 23:16
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള അവന്റെ നിയമം നിങ്ങള്‍ ലംഘിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താല്‍ യഹോവയുടെ കോപം നിങ്ങളുടെ നേരെ ജ്വലിക്കും; അവന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്നു നിങ്ങള്‍ വേഗം നശിച്ചുപോകയും ചെയ്യും.