నీవు లోపలికి వచ్చునప్పుడు శపింప బడుదువు; వెలుపలికి వెళ్లునప్పుడును శపింపబడు దువు.
ആവർത്തനം 28:6
അകത്തു വരുമ്പോള്‍ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോള്‍ നീ അനുഗ്രഹിക്കപ്പെടും.
ന്യായാധിപന്മാർ 5:6
അനാത്തിന്‍ പുത്രനാം ശംഗരിന്‍ നാളിലും, യായേലിന്‍ കാലത്തും പാതകള്‍ ശൂന്യമായി. വഴിപോക്കര്‍ വളഞ്ഞ വഴികളില്‍ നടന്നു.
ന്യായാധിപന്മാർ 5:7
ദെബോരയായ ഞാന്‍ എഴുന്നേലക്കുംവരെ, യിസ്രായേലില്‍ മാതാവായെഴുന്നേലക്കുംവരെ നായകന്മാര്‍ യിസ്രായേലില്‍ അശേഷം അറ്റുപോയിരുന്നു.
2 ദിനവൃത്താന്തം 15:5
ആ കാലത്തു പോക്കുവരവിന്നു സമാധാനം ഇല്ലാതവണ്ണം ദേശനിവാസികള്‍ക്കു ഒക്കെയും മഹാകലാപങ്ങള്‍ ഭവിച്ചു.