నీవు
ആവർത്തനം 5:32
ആകയാല്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെ ചെയ്‍വാന്‍ ജാഗ്രതയായിരിപ്പിന്‍ ; ഇടത്തോട്ടെങ്കിലും വലത്തോട്ടെങ്കിലും മാറരുതു.
ആവർത്തനം 11:16
നിങ്ങളുടെ ഹൃദയത്തിന്നു ഭോഷത്വം പറ്റുകയും നിങ്ങള്‍ നേര്‍വഴി വിട്ടു അന്യ ദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
ആവർത്തനം 11:26-28
26
ഇതാ, ഞാന്‍ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ വെക്കുന്നു.
27
ഇന്നു ഞാന്‍ നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകള്‍ നിങ്ങള്‍ അനുസരിക്കുന്നു എങ്കില്‍ അനുഗ്രഹവും
28
നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകള്‍ അനുസരിക്കാതെ ഇന്നു ഞാന്‍ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കില്‍ ശാപവും വരും.
യോശുവ 23:6
ആകയാല്‍ മോശെയുടെ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചുനടപ്പാനും അതില്‍നിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിന്‍ .
2 രാജാക്കന്മാർ 22:2
അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.
സദൃശ്യവാക്യങ്ങൾ 4:26
നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
സദൃശ്യവാക്യങ്ങൾ 4:27
ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.
the right
യെശയ്യാവ് 30:21
നിങ്ങള്‍ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍വഴി ഇതാകുന്നു, ഇതില്‍ നടന്നുകൊള്‍വിന്‍ എന്നൊരു വാക്കു പിറകില്‍നിന്നു കേള്‍ക്കും.