పరదేశికేగాని తండ్రిలేనివానికేగాని విధవరాలికే గాని న్యాయము తప్పి తీర్పు తీర్చువాడు శాపగ్రస్తుడని చెప్పగా ప్రజలందరుఆమేన్‌ అనవలెను.
ആവർത്തനം 10:18
അവന്‍ അനാഥര്‍ക്കും വിധവമാര്‍ക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നലകുന്നു.
ആവർത്തനം 24:17
പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുതു; വിധവയുടെ വസ്ഡത്രം പണയം വാങ്ങുകയുമരുതു.
പുറപ്പാട് 22:21-24
21
പരദേശിയെ പീഡിപ്പിക്കരുതു ഉപദ്രവിക്കയുമരുതു; നിങ്ങള്‍ മിസ്രയീം ദേശത്തു പരദേശികള്‍ ആയിരുന്നുവല്ലോ.
22
വിധവയെയും അനാഥനെയും നിങ്ങള്‍ ക്ളേശിപ്പിക്കരുതു.
23
അവരെ വല്ലപ്രകാരത്തിലും ക്ളേശിപ്പിക്കയും അവര്‍ എന്നോടു നിലവിളിക്കയും ചെയ്താല്‍ ഞാന്‍ അവരുടെ നിലവിളി കേള്‍ക്കും;
24
എന്റെ കോപവും ജ്വലിക്കും; ഞാന്‍ വാള്‍കൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകള്‍ വിധവമാരും നിങ്ങളുടെ പൈതങ്ങള്‍ അനാഥരുമായി തീരും.
പുറപ്പാട് 23:2
ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാന്‍ ബഹുജനപക്ഷം ചേര്‍ന്നു വ്യവഹാരത്തില്‍ സാക്ഷ്യം പറയരുതു
പുറപ്പാട് 23:8
സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുതു.
പുറപ്പാട് 23:9
പരദേശിയെ ഉപദ്രവിക്കരുതുനിങ്ങള്‍ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ടു പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 82:2-4
2
നിങ്ങള്‍ എത്രത്തോളം നീതികേടായി വിധിക്കയും ദുഷ്ടന്മാരുടെ മുഖപക്ഷം പിടിക്കയും ചെയ്യും? സേലാ.
3
എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിന്‍ ; പീഡിതന്നും അഗതിക്കും നീതി നടത്തിക്കൊടുപ്പിന്‍ .
4
എളിയവനെയും ദരിദ്രനെയും രക്ഷിപ്പിന്‍ ; ദുഷ്ടന്മാരുടെ കയ്യില്‍നിന്നു അവരെ വിടുവിപ്പിന്‍ .
സദൃശ്യവാക്യങ്ങൾ 17:23
ദുഷ്ടന്‍ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.
സദൃശ്യവാക്യങ്ങൾ 31:5
അവര്‍ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.
മീഖാ 3:9
ന്യായം വെറുക്കയും ചൊവ്വുള്ളതു ഒക്കെയും വളെച്ചുകളകയും ചെയ്യുന്ന യാക്കോബ്ഗൃഹത്തിന്റെ തലവന്മാരും യിസ്രായേല്‍ഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, ഇതു കേള്‍പ്പിന്‍ .
മലാഖി 3:5
ഞാന്‍ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാന്‍ ക്ഷുദ്രക്കാര്‍ക്കും വ്യഭിചാരികള്‍ക്കും കള്ളസ്സത്യം ചെയ്യുന്നവര്‍ക്കും കൂലിയുടെ കാര്യത്തില്‍ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവര്‍ക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.