ഗുരോ, ഒരുത്തന്‍ മക്കള്‍ ഇല്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന്‍ അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.
ഗുരോ, ഒരുത്തന്റെ സഹോദരന്‍ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാല്‍ ആ ഭാര്യയെ അവന്റെ സഹോദരന്‍ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
ഗുരോ, ഒരുത്തന്റെ സഹോദരന്‍ വിവാഹം കഴിച്ചിട്ടു മക്കളില്ലാതെ മരിച്ചുപോയാല്‍ അവന്റെ സഹോദരന്‍ അവന്റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
അപ്പോള്‍ യെഹൂദാ ഔനാനോടുനിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നു അവളോടു ദേവരധര്‍മ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേര്‍ക്കും സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.
എന്നാല്‍ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഔനാന്‍ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നപ്പോള്‍ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു.
എന്റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊള്‍വിന്‍ ; ഒരു പുരുഷന്നു ഭാര്യയായിരിപ്പാന്‍ എനിക്കു പ്രായം കഴിഞ്ഞുപോയി; അല്ല, അങ്ങനെ ഒരു ആശ എനിക്കുണ്ടായിട്ടു ഈ രാത്രി തന്നേ ഒരു പുരുഷന്നു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും
അവര്‍ക്കും പ്രായമാകുവോളം നിങ്ങള്‍ അവര്‍ക്കായിട്ടു കാത്തിരിക്കുമോ? നിങ്ങള്‍ ഭര്‍ത്താക്കന്മാരെ എടുക്കാതെ നിലക്കുമോ? അതു വേണ്ടാ, എന്റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാല്‍ നിങ്ങളെ വിചാരിച്ചു ഞാന്‍ വളരെ വ്യസനിക്കുന്നു.
അതിന്നു അവന്‍ ഞാന്‍ വീണ്ടെടുക്കാം എന്നു പറഞ്ഞു. അപ്പോള്‍ ബോവസ്നീ നൊവൊമിയോടു വയല്‍ വാങ്ങുന്ന നാളില്‍ മരിച്ചവന്റെ അവകാശത്തിന്മേല്‍ അവന്റെ പേര്‍ നിലനിര്‍ത്തുവാന്‍ തക്കവണ്ണം മരിച്ചവന്റെ ഭാര്യ മോവാബ്യ സ്ത്രീയായ രൂത്തിനെയും വാങ്ങേണം എന്നു പറഞ്ഞു.