അവന് മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാന് രണ്ടു ചരടും ജീവനോടെ രക്ഷിപ്പാന് ഒരു ചരടുമായി അവന് അളന്നു. അങ്ങനെ മോവാബ്യര് ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.
അവിടത്തെ ജനത്തെയും അവന് പുറത്തു കൊണ്ടുവന്നു അവരെ ഈര്ച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവന് അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
ആകയാല് നിങ്ങള് ശക്തിപ്പെട്ടു ദേശത്തിന്റെ നന്മ അനുഭവിച്ചു അതു എന്നേക്കും നിങ്ങളുടെ മക്കള്ക്കു അവകാശമായി വെച്ചേക്കേണ്ടതിന്നു നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്ക്കും കൊടുക്കാതെയും അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്ക്കും എടുക്കാതെയും അവരുടെ സമാധാനവും നന്മയും ഒരിക്കലും കരുതാതെയും ഇരിക്കേണം എന്നിങ്ങനെ നിന്റെ ദാസന്മാരായ പ്രവാചകന്മാര്മുഖാന്തരം നീ അരുളിച്ചെയ്ത കല്പനകളെ ഞങ്ങള് ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.
ആ കാലത്തു ഞാന് അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ കണ്ടു.
24
അവരുടെ മക്കള് പാതി അസ്തോദ്യഭാഷ സംസാരിച്ചു; അവര് അതതു ജാതിയുടെ ഭാഷയല്ലാതെ യെഹൂദ്യഭാഷ സംസാരിപ്പാന് അറിഞ്ഞില്ല.
25
അവരെ ഞാന് ശാസിച്ചു ശപിച്ചു അവരില് ചിലരെ അടിച്ചു അവരുടെ തലമുടി പറിച്ചു; നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്ക്കും കൊടുക്കരുതു; അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്ക്കോ നിങ്ങള്ക്കോ എടുക്കയുമരുതു എന്നു ആജ്ഞാപിച്ചു അവരെക്കൊണ്ടു ദൈവനാമത്തില് സത്യം ചെയ്യിച്ചു.