അവര്‍ യുവതിയെ അവളുടെ അപ്പന്റെ വീട്ടുവാതില്‍ക്കല്‍ കൊണ്ടുപോയി അവള്‍ യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചു അപ്പന്റെ വീട്ടില്‍വെച്ചു വേശ്യാദോഷം ചെയ്കകൊണ്ടു അവളുടെ പട്ടണക്കാര്‍ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.
അവളോടുകൂടെ ശയിച്ച പുരുഷന്‍ യുവതിയുടെ അപ്പന്നു അമ്പതു വെള്ളിക്കാശു കൊടുക്കേണം; അവള്‍ അവന്റെ ഭാര്യയാകയും വേണം. അവന്‍ അവള്‍ക്കു പോരായ്കവരുത്തിയല്ലോ; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കല്‍ പോകരുതു. അവരാല്‍ അശുദ്ധരായ്തീരുവാന്‍ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
അവര്‍ ലോത്തിനെ വിളിച്ചുഈരാത്രി നിന്റെ അടുക്കല്‍ വന്ന പുരുഷന്മാര്‍ എവിടെ? ഞങ്ങള്‍ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു.
ഇങ്ങനെ അവര്‍ സുഖിച്ചുകൊണ്ടിരിക്കുമ്പോള്‍ പട്ടണത്തിലെ ചില നീചന്മാര്‍ വീടു വളഞ്ഞു വാതിലിന്നു മുട്ടിനിന്റെ വീട്ടില്‍ വന്നിരിക്കുന്ന പുരുഷനെ പുറത്തു കൊണ്ടുവാ; ഞങ്ങള്‍ അവനെ ഭോഗിക്കട്ടെ എന്നു വീട്ടുടയവനായ വൃദ്ധനോടു പറഞ്ഞു.
അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആണ്‍ അവലക്ഷണമായതു പ്രവര്‍ത്തിച്ചു. ഇങ്ങനെ അവര്‍ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളില്‍ തന്നേ പ്രാപിച്ചു.
വിപരീതമായ മറ്റു ഏതിന്നും അത്രേ വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാല്‍ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു.