నివసింపవలెను
യെശയ്യാവ് 16:3
ആലോചന പറഞ്ഞുതരിക; മദ്ധ്യസ്ഥം ചെയ്ക; നിന്റെ നിഴലിനെ നട്ടുച്ചെക്കു രാത്രിയെപ്പോലെ ആക്കുക; ഭ്രഷ്ടന്മാരെ ഒളിപ്പിക്ക; അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുതു.
യെശയ്യാവ് 16:4
മോവാബിന്റെ ഭ്രഷ്ടന്മാര്‍ നിന്നോടുകൂടെ പാര്‍ത്തുകൊള്ളട്ടെ; കവര്‍ച്ചക്കാരന്റെ മുമ്പില്‍ നീ അവര്‍ക്കും ഒരു മറവായിരിക്ക; എന്നാല്‍ പീഡകന്‍ ഇല്ലാതെയാകും; കവര്‍ച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവര്‍ ദേശത്തുനിന്നു മുടിഞ്ഞുപോകും.
ലൂക്കോസ് 15:15-24
15
അവന്‍ അവനെ തന്റെ വയലില്‍ പന്നികളെ മേയ്പാന്‍ അയച്ചു.
16
പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാന്‍ അവന്‍ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല.
17
അപ്പോള്‍ സുബോധം വന്നിട്ടു അവന്‍ എന്റെ അപ്പന്റെ എത്ര കൂലിക്കാര്‍ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു.
18
ഞാന്‍ എഴുന്നേറ്റു അപ്പന്റെ അടുക്കല്‍ ചെന്നു അവനോടുഅപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.
19
ഇനി നിന്റെ മകന്‍ എന്ന പേരിന്നു ഞാന്‍ യോഗ്യനല്ല; നിന്റെ കൂലിക്കാരില്‍ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
20
അങ്ങനെ അവന്‍ എഴുന്നേറ്റു അപ്പന്റെ അടുക്കല്‍ പോയി. ദൂരത്തു നിന്നു തന്നേ അപ്പന്‍ അവനെ കണ്ടു മനസ്സലിഞ്ഞു ഔടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.
21
മകന്‍ അവനോടുഅപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകന്‍ എന്നു വിളിക്കപ്പെടുവാന്‍ യോഗ്യനല്ല എന്നു പറഞ്ഞു.
22
അപ്പന്‍ തന്റെ ദാസന്മാരോടുവേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിന്‍ ; ഇവന്റെ കൈകൂ മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിന്‍ .
23
തടിപ്പിച്ച കാളകൂട്ടിയെ കൊണ്ടുവന്നു അറുപ്പിന്‍ ; നാം തിന്നു ആനന്ദിക്ക.
24
ഈ എന്റെ മകന്‍ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവര്‍ ആനന്ദിച്ചു തുടങ്ങി.
തീത്തൊസ് 3:2
ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂര്‍ണ്ണസൌമ്യത കാണിപ്പാനും അവരെ ഔര്‍മ്മപ്പെടുത്തുക.
തീത്തൊസ് 3:3
മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങള്‍ക്കും ഭോഗങ്ങള്‍ക്കും അധീനരും ഈര്‍ഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നുവല്ലോ.
నీవు
പുറപ്പാട് 22:21
പരദേശിയെ പീഡിപ്പിക്കരുതു ഉപദ്രവിക്കയുമരുതു; നിങ്ങള്‍ മിസ്രയീം ദേശത്തു പരദേശികള്‍ ആയിരുന്നുവല്ലോ.
പുറപ്പാട് 23:9
പരദേശിയെ ഉപദ്രവിക്കരുതുനിങ്ങള്‍ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ടു പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.
യിരെമ്യാവു 7:6
ഞാന്‍ ശ്രദ്ധവെച്ചു കേട്ടു; അവര്‍ നേരു സംസാരിച്ചില്ല; അയ്യോ ഞാന്‍ എന്തു ചെയ്തുപോയി എന്നു പറഞ്ഞു ആരും തന്റെ ദുഷ്ടതയെക്കുറിച്ചു അനുതപിച്ചില്ല; കുതിര പടെക്കു പായുന്നതുപോലെ ഔരോരുത്തന്‍ താന്താന്റെ വഴിക്കു തിരിയുന്നു.
സെഖര്യാവ് 7:10
വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുതു; നിങ്ങളില്‍ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തില്‍ ദോഷം നിരൂപിക്കയും അരുതു.
മലാഖി 3:5
ഞാന്‍ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാന്‍ ക്ഷുദ്രക്കാര്‍ക്കും വ്യഭിചാരികള്‍ക്കും കള്ളസ്സത്യം ചെയ്യുന്നവര്‍ക്കും കൂലിയുടെ കാര്യത്തില്‍ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവര്‍ക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
യാക്കോബ് 2:6
ധനവാന്മാര്‍ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നതു? അവര്‍ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു?