young ones
ലൂക്കോസ് 12:6
രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വിലക്കുന്നില്ലയോ? അവയില്‍ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.
ആദിപുസ്തകം 8:17
പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സര്‍വ്വജഡത്തില്‍നിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയില്‍ അനവധിയായി വര്‍ദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ.
ആദിപുസ്തകം 32:11
എന്റെ സഹോദരനായ ഏശാവിന്റെ കയ്യില്‍നിന്നു എന്നെ രക്ഷിക്കേണമേ; പക്ഷേ അവന്‍ വന്നു എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാന്‍ ഭയപ്പെടുന്നു.
ലേവ്യപുസ്തകം 22:28
അന്നു തന്നേ അതിനെ തിന്നേണം; രാവിലെവരെ അതില്‍ ഒട്ടും ശേഷിപ്പിക്കരുതു; ഞാന്‍ യഹോവ ആകുന്നു.
സദൃശ്യവാക്യങ്ങൾ 12:10
നീതിമാന്‍ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ.
ഹോശേയ 10:14
അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയില്‍ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തില്‍ ശല്‍മാന്‍ ബേത്ത്-അര്‍ബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകള്‍ക്കും നാശം വരും; അവര്‍ അമ്മയെ മക്കളോടുകൂടെ തകര്‍ത്തുകളഞ്ഞുവല്ലോ.