ఆమె చెడ్డదని ప్రచురపరచిఈ స్త్రీని నేను పరి గ్రహించి యీమె దగ్గరకు వచ్చినప్పుడు ఈమెయందు కన్యాత్వము నాకు కనబడలేదని చెప్పిన యెడల
ആവർത്തനം 22:19
അവന്‍ യിസ്രായേലില്‍ ഒരു കന്യകയുടെമേല്‍ അപവാദം പറഞ്ഞുണ്ടാക്കിയതിനാല്‍ അവര്‍ അവനെക്കൊണ്ടു നൂറു വെള്ളിക്കാശു പിഴ ചെയ്യിച്ചു യുവതിയുടെ അപ്പന്നു കൊടുക്കേണം; അവള്‍ അവന്നു തന്നേ ഭാര്യയായിരിക്കേണം; അവന്നു തന്റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
പുറപ്പാട് 20:16
കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.
പുറപ്പാട് 23:1
വ്യാജവര്‍ത്തമാനം പരത്തരുതു; കള്ളസ്സാക്ഷിയായിരിപ്പാന്‍ ദുഷ്ടനോടുകൂടെ ചേരരുതു.
സദൃശ്യവാക്യങ്ങൾ 18:8
ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
സദൃശ്യവാക്യങ്ങൾ 18:21
മരണവും ജീവനും നാവിന്റെ അധികാരത്തില്‍ ഇരിക്കുന്നു; അതില്‍ ഇഷ്ടപ്പെടുന്നവര്‍ അതിന്റെ ഫലം അനുഭവിക്കും.
1 തിമൊഥെയൊസ് 5:14
ആകയാല്‍ ഇളയവര്‍ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.