మా చేతులు ఈ రక్తమును చిందింపలేదు, మా కన్నులు ఇది చూడ లేదు.
സംഖ്യാപുസ്തകം 5:19-28
19
പുരോഹിതന്‍ അവളെക്കൊണ്ടു സത്യം ചെയ്യിച്ചു അവളോടു പറയേണ്ടതുആരും നിന്നോടുകൂടെ ശയിക്കയും നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്കു തിരികയും ചെയ്തിട്ടില്ല എങ്കില്‍ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്കു വരാതിരിക്കട്ടെ.
20
എന്നാല്‍ നിനക്കു ഭാര്‍ത്താവുണ്ടായിരിക്കെ നീ പിഴെച്ചു അശുദ്ധയാകയും നിന്റെ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷന്‍ നിന്നോടുകൂടെ ശയിക്കയും ചെയ്തിട്ടുണ്ടെങ്കില്‍ -
21
അപ്പോള്‍ പുരോഹിതന്‍ സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ചു അവളോടുയഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീര്‍പ്പിക്കയും ചെയ്തു നിന്റെ ജനത്തിന്റെ ഇടയില്‍ നിന്നെ ശാപവും പ്രാക്കും ആക്കിത്തീര്‍ക്കട്ടെ.
22
ശാപകരമായ ഈ വെള്ളം നിന്റെ കുടലില്‍ ചെന്നു നിന്റെ ഉദരം വീര്‍പ്പിക്കയും നിന്റെ നിതംബം ക്ഷിയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന്നു സ്ത്രീആമെന്‍ , ആമെന്‍ എന്നു പറയേണം.
23
പുരോഹിതന്‍ ഈ ശാപങ്ങള്‍ ഒരു പുസ്തകത്തില്‍ എഴുതി കൈപ്പുവെള്ളത്തില്‍ കഴുകി കലക്കേണം.
24
അവന്‍ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളില്‍ ചെന്നു കൈപ്പായ്തീരും;
25
പുരോഹിതന്‍ സ്ത്രീയുടെ കയ്യില്‍നിന്നു സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്തു യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണം.
26
പിന്നെ പുരോഹിതന്‍ ഭോജനയാഗത്തില്‍ ഒരു പിടി എടുത്തു യാഗപീഠത്തിന്മേല്‍ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം.
27
അവള്‍ അശുദ്ധയായി തന്റെ ഭര്‍ത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളില്‍ ചെന്നു കൈപ്പായ്തീരും; അവളുടെ ഉദരം വീര്‍ക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയില്‍ ശാപഗ്രസ്തയായിരിക്കയും ചെയ്യും.
28
എന്നാല്‍ സ്ത്രീ അശുദ്ധയാകാതെ നിര്‍മ്മല ആകുന്നു എങ്കില്‍ അവള്‍ക്കു ദോഷം വരികയില്ല; അവള്‍ ഗര്‍ഭം ധരിക്കും.
2 ശമൂവേൽ 16:8
അപ്പോള്‍ സെരൂയയുടെ മകനായ അബീശായി രാജാവിനോടുഈ ചത്ത നായി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നതു എന്തു? ഞാന്‍ ചെന്നു അവന്റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു.
ഇയ്യോബ് 21:21-23
21
അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാല്‍ തന്റെശേഷം തന്റെ ഭവനത്തോടു അവനെന്തു താല്പര്യം?
22
ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ? അവന്‍ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.
23
ഒരുത്തന്‍ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂര്‍ണ്ണക്ഷേമത്തില്‍ മരിക്കുന്നു.
ഇയ്യോബ് 21:31-34
31
അവന്റെ നടപ്പിനെക്കുറിച്ചു ആര്‍ അവന്റെ മുഖത്തു നോക്കി പറയും? അവന്‍ ചെയ്തതിന്നു തക്കവണ്ണം ആര്‍ അവന്നു പകരം വീട്ടും?
32
എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവന്‍ കല്ലറെക്കല്‍ കാവല്‍നിലക്കുന്നു.
33
താഴ്വരയിലെ കട്ട അവന്നു മധുരമായിരിക്കും; അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന്നു മുമ്പെ പോയവര്‍ക്കും എണ്ണമില്ല.
34
നിങ്ങള്‍ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളില്‍ കപടം ഉണ്ടല്ലോ.
സങ്കീർത്തനങ്ങൾ 7:3
എന്റെ ദൈവമായ യഹോവേ, ഞാന്‍ ഇതു ചെയ്തിട്ടുണ്ടെങ്കില്‍, എന്റെ പക്കല്‍ നീതികേടുണ്ടെങ്കില്‍,
സങ്കീർത്തനങ്ങൾ 7:4
എനിക്കു ബന്ധുവായിരുന്നവനോടു ഞാന്‍ ദോഷം ചെയ്തിട്ടുണ്ടെങ്കില്‍, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാന്‍ വിടുവിച്ചുവല്ലോ -