మనస్సయి
ആദിപുസ്തകം 6:2
ദൈവത്തിന്റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങള്‍ക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.
ആദിപുസ്തകം 12:14
അങ്ങനെ അബ്രാം മിസ്രയീമില്‍ എത്തിയപ്പോള്‍ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യര്‍ കണ്ടു.
ആദിപുസ്തകം 12:15
ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയില്‍ പോകേണ്ടിവന്നു.
ആദിപുസ്തകം 29:18-20
18
യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു.
19
അതിന്നു ലാബാന്‍ ഞാന്‍ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു.
20
അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി.
ആദിപുസ്തകം 34:3
അവന്റെ ഉള്ളം യാക്കോബിന്റെ മകളായ ദീനയൊടുപറ്റിച്ചേര്‍ന്നു; അവന്‍ ബാലയെ സ്നേഹിച്ചു, ബാലയോടു ഹൃദ്യമായി സംസാരിച്ചു.
ആദിപുസ്തകം 34:8
ഹമോര്‍ അവരോടു സംസാരിച്ചുഎന്റെ മകന്‍ ശെഖേമിന്റെ ഉള്ളം നിങ്ങളുടെ മകളോടു പറ്റിയിരിക്കുന്നു; അവളെ അവന്നു ഭാര്യയായി കൊടുക്കേണം.
ന്യായാധിപന്മാർ 14:2
അവന്‍ വന്നു തന്റെ അപ്പനെയും അമ്മയെയും അറിയിച്ചുഞാന്‍ തിമ്നയില്‍ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.
ന്യായാധിപന്മാർ 14:3
അവന്റെ അപ്പനും അമ്മയും അവനോടുഅഗ്രചര്‍മ്മികളായ ഫെലിസ്ത്യരില്‍നിന്നു നീ ഒരു ഭാര്യയെ എടുപ്പാന്‍ പോകേണ്ടതിന്നു നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകലജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന്നു ശിംശോന്‍ തന്റെ അപ്പനോടുഅവളെ എനിക്കു എടുക്കേണം; അവളെ എനിക്കു ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു.
സദൃശ്യവാക്യങ്ങൾ 6:25
അവളുടെ സൌന്ദര്യത്തെ നിന്റെ ഹൃദയത്തില്‍ മോഹിക്കരുതു; അവള്‍ കണ്ണിമകൊണ്ടു നിന്നെ വശീകരിക്കയുമരുതു.
സദൃശ്യവാക്യങ്ങൾ 31:10
സാമര്‍ത്ഥ്യമുള്ള ഭാര്യയെ ആര്‍ക്കും കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.
സദൃശ്യവാക്യങ്ങൾ 31:30
ലാവണ്യം വ്യാജവും സൌന്ദര്യം വ്യര്‍ത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
that
സംഖ്യാപുസ്തകം 31:18
പുരുഷനോടുകൂടെ ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊള്‍വിന്‍ .