1
നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാല്‍ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സര്‍വ്വജാതികള്‍ക്കും മീതെ ഉന്നതമാക്കും.
2
നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാല്‍ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കുംപട്ടണത്തില്‍ നീ അനുഗ്രഹിക്കപ്പെടും;
3
വയലില്‍ നീ അനുഗ്രഹിക്കപ്പെടും.
4
നിന്റെ ഗര്‍ഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.
5
നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.
6
അകത്തു വരുമ്പോള്‍ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോള്‍ നീ അനുഗ്രഹിക്കപ്പെടും.
7
നിന്നോടു എതിര്‍ക്കുംന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പില്‍ തോലക്കുമാറാക്കും; അവര്‍ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പില്‍ നിന്നു ഔടിപ്പോകും.
8
യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവന്‍ നിന്നെ അനുഗ്രഹിക്കും.
9
നിന്റെ ദൈവമായ യഹോവയുടെ കല്പനകള്‍ പ്രമാണിച്ചു അവന്റെ വഴികളില്‍ നടന്നാല്‍ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.
10
യഹോവയുടെ നാമം നിന്റെ മേല്‍ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.
11
നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗര്‍ഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നലകും.
12
തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികള്‍ക്കു വായിപ്പ കൊടുക്കും; എന്നാല്‍ നീ വായിപ്പ വാങ്ങുകയില്ല.
13
ഞാന്‍ എന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകള്‍ കേട്ടു പ്രമാണിച്ചുനടന്നാല്‍ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയര്‍ച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.
14
ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളില്‍ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്‍ തുടര്‍ന്നു സേവിപ്പാന്‍ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
15
എന്നാല്‍ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാല്‍ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും
16
പട്ടണത്തില്‍ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും.
17
നിന്റെ കൊട്ടയും മാവുകുഴെക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും.
18
നിന്റെ ഗര്‍ഭഫലവും കൃഷിഫലവും കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും ശപിക്കപ്പെട്ടിരിക്കും;
19
അകത്തു വരുമ്പോള്‍ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തുപോകുമ്പോള്‍ നീ ശപിക്കപ്പെട്ടിരിക്കും.
20
എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികള്‍ നിമിത്തം നീ വേഗത്തില്‍ മുടിഞ്ഞുപേകുംവരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയക്കും.
21
നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്കു മഹാമാരി പിടിപ്പിക്കും.
22
ക്ഷയരോഗം, ജ്വരം, പുകച്ചല്‍, അത്യുഷ്ണം, വരള്‍ച്ച, വെണ്‍കതിര്‍, വിഷമഞ്ഞു എന്നിവയാല്‍ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.
23
നിന്റെ തലെക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.
24
യഹോവ നിന്റെ ദേശത്തിലെ മഴയെ പൊടിയും പൂഴിയും ആക്കും; നീ നശിക്കുംവരെ അതു ആകാശത്തില്‍നിന്നു നിന്റെമേല്‍ പെയ്യും.
25
ശത്രുക്കളുടെ മുമ്പില്‍ യഹോവ നിന്നെ തോലക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പില്‍ നിന്നു ഔടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും ഒരു ബാധയായ്തീരും.
26
നിന്റെ ശവം ആകാശത്തിലെ സകലപക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇര ആകും; അവയെ ആട്ടികളവാന്‍ ആരും ഉണ്ടാകയില്ല. യഹോവ നിന്നെ മിസ്രയീമിലെ
27
പരുക്കള്‍, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാല്‍ ബാധിക്കും; അവ സൌഖ്യമാകുകയുമില്ല.
28
ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ടു യഹോവ നിന്നെ ബാധിക്കും.
29
കുരുടന്‍ അന്ധതമസ്സില്‍ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പേകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാന്‍ ആരുമുണ്ടാകയുമില്ല.
30
നീ ഒരു സ്ത്രീയെ വിവാഹത്തിന്നു നിയമിക്കും; മറ്റൊരുത്തന്‍ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതില്‍ പാര്‍ക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.