స్త్రీలను
സംഖ്യാപുസ്തകം 31:9
യിസ്രായേല്‍മക്കള്‍ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.
സംഖ്യാപുസ്തകം 31:12
ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയില്‍ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേല്‍സഭയുടെയും അടുക്കല്‍കൊണ്ടു വന്നു.
സംഖ്യാപുസ്തകം 31:18
പുരുഷനോടുകൂടെ ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊള്‍വിന്‍ .
സംഖ്യാപുസ്തകം 31:35-54
35
പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങള്‍ എല്ലാംകൂടി മുപ്പത്തീരായിരംപേരും ആയിരുന്നു.
36
യുദ്ധത്തിന്നു പോയവരുടെ ഔഹരിക്കുള്ള പാതിയില്‍ ആടു മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു.
37
ആടില്‍ യഹോവേക്കുള്ള ഔഹരി അറുനൂറ്റെഴുപത്തഞ്ചു;
38
കന്നുകാലി മുപ്പത്താറായിരം; അതില്‍ യഹോവേക്കുള്ള ഔഹരി എഴുപത്തുരണ്ടു;
39
കഴുത മുപ്പതിനായിരത്തഞ്ഞൂറു; അതില്‍ യഹോവേക്കുള്ള ഔഹരി അറുപത്തൊന്നു;
40
ആള്‍ പതിനാറായിരം; അവരില്‍ യഹോവേക്കുള്ള ഔഹരി മുപ്പത്തി രണ്ടു.
41
യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായിരുന്ന ഔഹരി യഹോവ മോശെയോടു കല്പിച്ചതു പോലെ മോശെ പുരോഹിതനായ എലെയാസാരിന്നു കൊടുത്തു.
42
മോശെ പടയാളികളുടെ പക്കല്‍ നിന്നു യിസ്രായേല്‍മക്കള്‍ക്കു വിഭാഗിച്ചുകൊടുത്ത പാതിയില്‍നിന്നു -
43
സഭെക്കുള്ള പാതി മൂന്നു ലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു ആടും
44
മുപ്പത്താറായിരം മാടും
45
, 46 മുപ്പതിനായിരത്തഞ്ഞൂറു കഴുതയും പതിനാറായിരം ആളും ആയിരുന്നു -
46
യിസ്രായേല്‍മക്കളുടെ പാതിയില്‍നിന്നു മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതില്‍ ഒന്നു എടുത്തു യഹോവ മോശെയോടു കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യര്‍ക്കും കൊടുത്തു.
47
പിന്നെ സൈന്യസഹസ്രങ്ങള്‍ക്കു നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കല്‍ വന്നു മോശെയോടു
48
അടിയങ്ങള്‍ അടിയങ്ങളുടെ കീഴുള്ള യോദ്ധാക്കളുടെ തുക നോക്കി, ഒരുത്തനും കുറഞ്ഞു പോയിട്ടില്ല.
49
അതുകൊണ്ടു ഞങ്ങള്‍ക്കു ഔരോരുത്തന്നു കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുകൂ, കടകം എന്നിവ യഹോവയുടെ സന്നിധിയില്‍ ഞങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഞങ്ങള്‍ യഹോവേക്കു വഴിപാടായി കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.
50
മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്നു അവരോടു വാങ്ങി.
51
സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവേക്കു ഉദര്‍ച്ചാര്‍പ്പണം ചെയ്ത പൊന്നു എല്ലാം കൂടെ പതിനാറായിരത്തെഴുനൂറ്റമ്പതു ശേക്കെല്‍ ആയിരുന്നു.
52
യോദ്ധാക്കളില്‍ ഒരോരുത്തന്നും താന്താന്നു വേണ്ടി കൊള്ളയിട്ടു എടുത്തിട്ടുണ്ടായിരുന്നു.
53
മോശെയും പുരോഹിതനായ എലെയാസാരും സഹാസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്നു വാങ്ങി യഹോവയുടെ സന്നിധിയില്‍ യിസ്രായേല്‍മക്കളുടെ ഔര്‍മ്മെക്കായി സമാഗമനക്കുടാരത്തില്‍കൊണ്ടു പോയി.
യോശുവ 8:2
യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണംഎന്നാല്‍ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങള്‍ക്കു എടുത്തു കൊള്ളാം. പട്ടണത്തിന്റെ പിന്‍ ഭാഗത്തു പതിയിരിപ്പു ആക്കേണം.
യോശുവ 11:14
ഈ പട്ടണങ്ങളിലെ കൊള്ള ഒക്കെയും കന്നുകാലികളെയും യിസ്രായേല്‍മക്കള്‍ തങ്ങള്‍ക്കുതന്നേ എടുത്തു; എങ്കിലും മനുഷ്യരെ ഒക്കെയും അവര്‍ വാളിന്റെ വായ്ത്തലയാല്‍ സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.
2 ദിനവൃത്താന്തം 14:13-15
13
ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാര്‍വരേ പിന്തുടര്‍ന്നു; കൂശ്യര്‍ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവര്‍ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവര്‍ വളരെ കവര്‍ച്ചയും എടുത്തുകൊണ്ടു പോന്നു.
14
അവര്‍ ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കല്‍ നിന്നു ഒരു ഭീതി അവയുടെമേല്‍ വീണിരുന്നു; അവര്‍ എല്ലാപട്ടണങ്ങളെയും കൊള്ളയിട്ടു; അവയില്‍ കൊള്ള വളരെ ഉണ്ടായിരുന്നു.
15
അവര്‍ നാല്‍ക്കാലികളുടെ കൂടാരങ്ങളെയും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
2 ദിനവൃത്താന്തം 20:25
യെഹോശാഫാത്തും അവന്റെ പടജ്ജനവും അവരെ കൊള്ളയിടുവാന്‍ വന്നപ്പോള്‍ അവരുടെ ഇടയില്‍ അനവധി സമ്പത്തും വസ്ത്രവും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങള്‍ക്കു ചുമപ്പാന്‍ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവര്‍ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു.
സങ്കീർത്തനങ്ങൾ 68:12
സൈന്യങ്ങളുടെ രാജാക്കന്മാര്‍ ഔടുന്നു, ഔടുന്നു; വീട്ടില്‍ പാര്‍ക്കുംന്നവള്‍ കവര്‍ച്ച പങ്കിടുന്നു.
റോമർ 8:37
നാമോ നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇതില്‍ ഒക്കെയും പൂര്‍ണ്ണജയം പ്രാപിക്കുന്നു.
thou shalt eat
യോശുവ 22:8
യോശുവ അവരെ അനുഗ്രഹിച്ചു അവരോടു പറഞ്ഞതുവളരെ നാല്‍ക്കാലികള്‍, വെള്ളി പൊന്നു, ചെമ്പു, ഇരിമ്പു, വളരെ വസ്ത്രം എന്നിങ്ങനെ അനവധി സമ്പത്തോടും കൂടെ നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകയും നിങ്ങളുടെ ശത്രുക്കളുടെ പക്കല്‍നിന്നു കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിട്ടുകൊള്‍കയും ചെയ്‍വിന്‍ .