హోరీయులు
ആവർത്തനം 2:22
അവന്‍ സേയീരില്‍ പാര്‍ക്കുംന്ന ഏശാവിന്റെ മക്കള്‍ക്കുവേണ്ടി ചെയ്തതുപോലെ തന്നേ, അവന്‍ ഹോര്‍യ്യരെ അവരുടെ മുമ്പില്‍നിന്നു നശിപ്പിച്ചിട്ടു അവര്‍ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു ഇന്നുവരെയും പാര്‍ക്കുംന്നു.
ആദിപുസ്തകം 14:6
സേയീര്‍മലയിലെ ഹോര്‍യ്യരെയും മരുഭൂമിക്കു സമീപമുള്ള ഏല്‍പാരാന്‍ വരെ തോല്പിച്ചു.
ആദിപുസ്തകം 36:20-30
20
ഹോര്‍യ്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂര്‍വ്വനിവാസികളായവര്‍ ആരെന്നാല്‍ലോതാന്‍ , ശോബാല്‍, സിബെയോന്‍ ,
21
അനാ, ദീശോന്‍ , ഏസെര്‍, ദീശാന്‍ ; ഇവര്‍ എദോംദേശത്തു സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാര്‍.
22
ലോതാന്റെ പുത്രന്മാര്‍ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ.
23
ശോബാലിന്റെ പുത്രന്മാര്‍ ആരെന്നാല്‍അല്‍വാന്‍ , മാനഹത്ത്, ഏബാല്‍, ശെഫോ, ഔനാം.
24
സിബെയോന്റെ പുത്രന്മാര്‍അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയില്‍ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയക്കുമ്പോള്‍ ചൂടുറവുകള്‍ കണ്ടെത്തിയ അനാ ഇവന്‍ തന്നേ.
25
അനാവിന്റെ മക്കള്‍ ഇവര്‍ദീശോനും അനാവിന്റെ മകള്‍ ഒഹൊലീബാമയും ആയിരുന്നു.
26
ദീശോന്റെ പുത്രന്മാര്‍ ആരെന്നാല്‍ഹൊദാന്‍ , എശ്ബാന്‍ , യിത്രാന്‍ , കെരാന്‍ .
27
ഏസെരിന്റെ പുത്രന്മാര്‍ ബില്‍ഹാന്‍ , സാവാന്‍ , അക്കാന്‍ .
28
ദീശാന്റെ പുത്രന്മാര്‍ ഊസും അരാനും ആയിരുന്നു.
29
ഹോര്‍യ്യപ്രഭുക്കന്മാര്‍ ആരെന്നാല്‍ലോതാന്‍ പ്രഭു, ശോബാല്‍ പ്രഭു, സിബെയോന്‍ പ്രഭു, അനാപ്രഭു,
30
ദീശോന്‍ പ്രഭു, ഏസെര്‍പ്രഭു, ദീശാന്‍ പ്രഭു, ഇവര്‍ സേയീര്‍ദേശത്തു വാണ ഹോര്‍യ്യപ്രഭുക്കന്മാര്‍ ആകുന്നു.
1 ദിനവൃത്താന്തം 1:38-42
38
ശോബാലിന്റെ പുത്രന്മാര്‍അലീയാന്‍ , മാനഹത്ത്, ഏബാല്‍, ശെഫി, ഔനാം. സിബേയോന്റെ പുത്രന്മാര്‍അയ്യാ, അനാ.
39
അനയുടെ പുത്രന്മാര്‍ദീശോന്‍ . ദീശോന്റെ പുത്രന്മാര്‍ഹമ്രാന്‍ , എശ്ബാല്‍, യിത്രാന്‍ , കെരാന്‍ .
40
ഏസെരിന്റെ പുത്രന്മാര്‍ബില്‍ഹാന്‍ , സാവാന്‍ , യാക്കാന്‍ . ദീശാന്റെ പുത്രന്മാര്‍ഊസ്, അരാന്‍ .
41
യിസ്രായേല്‍മക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാര്‍ ആരെന്നാല്‍ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിന്‍ ഹാബാ എന്നു പേര്‍.
42
ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകന്‍ യോബാബ് അവന്നു പകരം രാജാവായി.
succeeded them
ആദിപുസ്തകം 36:31-43
31
യിസ്രായേല്‍മക്കള്‍ക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാര്‍ ആരെന്നാല്‍
32
ബെയോരിന്റെ പുത്രനായ ബേല എദോമില്‍ രാജാവായിരുന്നു; അവന്റെ പട്ടണത്തിന്നു ദിന്‍ ഹാബാ എന്നു പേര്‍.
33
ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകന്‍ യോബാബ്, അവന്നു പകരം രാജാവായി.
34
യോബാബ് മരിച്ച ശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
35
ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയില്‍വെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകന്‍ ഹദദ് അവന്നു പകരം രാജാവായി; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേര്‍.
36
ഹദദ് മരിച്ച ശേഷം മസ്രേക്കക്കാരന്‍ സമ്ളാ അവന്നു പകരം രാജാവായി.
37
സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌല്‍ അവന്നു പകരം രാജാവായി.ാരിന്റെ മകന്‍ ബാല്‍ഹാനാന്‍ അവന്നു പകരം രാജാവായി. മെഹേതബേല്‍ എന്നു പേര്‍; അവള്‍ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകള്‍ ആയിരുന്നു.
38
വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവില്‍ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകള്‍ ആവിതുതിമ്നാ പ്രഭു, അല്‍വാ പ്രഭു, യെഥേത്ത് പ്രഭു, ഒഹൊലീബാമാ പ്രഭു,
39
ഏലാപ്രഭു, പീനോന്‍ പ്രഭു, കെനസ്പ്രഭു, തേമാന്‍ പ്രഭു;
40
മിബ്സാര്‍ പ്രഭു, മഗ്ദീയേല്‍ പ്രഭു, ഈരാംപ്രഭു;
41
ഇവര്‍ താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാര്‍ ആകുന്നു; എദോമ്യരുടെ പിതാവു ഏശാവ് തന്നേ.
1 ദിനവൃത്താന്തം 1:43-54
43
യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
44
ഹൂശാം മരിച്ചശേഷം ബദദിന്റെ മകന്‍ ഹദദ് അവന്നു പകരം രാജാവായി; അവന്‍ മോവാബ് സമഭൂമിയില്‍ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേര്‍.
45
ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ളാഅവന്നു പകരം രാജാവായി.
46
സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌല്‍ അവന്നു പകരം രാജാവായി.
47
ശൌല്‍ മരിച്ചശേഷം അക്ബോരിന്റെ മകന്‍ ബാല്‍ഹാനാന്‍ അവന്നു പകരം രാജാവായി.
48
ബാല്‍ഹാനാന്‍ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാര്യെക്കു മെഹേതബേല്‍ എന്നും പേര്‍. അവള്‍ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.
49
ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതുതിമ്നാ പ്രഭു, അല്യാപ്രഭു, യെഥേത്ത് പ്രഭു,
50
ഒഹൊലീബാമാപ്രഭു, ഏലാ പ്രഭു,
51
പീനോന്‍ പ്രഭു, കെനസ്പ്രഭു, തേമാന്‍ പ്രഭു,
52
മിബ്സാര്‍പ്രഭു, മഗ്ദീയേല്‍പ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാര്‍.
stead
ആവർത്തനം 2:22
അവന്‍ സേയീരില്‍ പാര്‍ക്കുംന്ന ഏശാവിന്റെ മക്കള്‍ക്കുവേണ്ടി ചെയ്തതുപോലെ തന്നേ, അവന്‍ ഹോര്‍യ്യരെ അവരുടെ മുമ്പില്‍നിന്നു നശിപ്പിച്ചിട്ടു അവര്‍ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു ഇന്നുവരെയും പാര്‍ക്കുംന്നു.
ആവർത്തനം 2:32-37
32
അങ്ങനെ സീഹോനും അവന്റെ സര്‍വ്വജനവും നമ്മുടെ നേരെ പുറപ്പെട്ടുവന്നു യാഹാസില്‍വെച്ചു പടയേറ്റു.
33
നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കയ്യില്‍ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സര്‍വ്വജനത്തെയും സംഹരിച്ചു.
34
അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല.
35
നാല്‍ക്കാലികളെയും നാം പിടിച്ച പട്ടണങ്ങളിലെ കൊള്ളയും മാത്രം നാം നമുക്കായിട്ടു എടുത്തു.
36
അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയിലെ പട്ടണവുംമുതല്‍ ഗിലെയാദ്വരെ നമ്മുടെ കൈകൂ എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കയ്യില്‍ ഏല്പിച്ചു.
37
അമ്മോന്യരുടെ ദേശവും യബ്ബോക്ക്‍ നദിയുടെ ഒരു വശമൊക്കെയും മലനാട്ടിലെ പട്ടണങ്ങളും നമ്മുടെ ദൈവമായ യഹോവ നമ്മോടു വിലക്കിയ ഇടങ്ങളും മാത്രം നീ ആക്രമിച്ചില്ല.
ആവർത്തനം 3:1-11
1
അനന്തരം നാം തിരിഞ്ഞു ബാശാനിലേക്കുള്ള വഴിയായി പോയി; അപ്പോള്‍ ബാശാന്‍ രാജാവായ ഔഗും അവന്റെ സര്‍വ്വജനവും നമ്മുടെ നേരെ പുറപ്പെട്ടു എദ്രെയില്‍വെച്ചു പടയേറ്റു.
2
എന്നാറെ യഹോവ എന്നോടുഅവനെ ഭയപ്പെടരുതു; ഞാന്‍ അവനെയും അവന്റെ സര്‍വ്വജനത്തെയും ദേശത്തെയും നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നുഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു.
3
അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാന്‍ രാജാവായ ഔഗിനെയും അവന്റെ സകല ജനത്തെയും നമ്മുടെ കയ്യില്‍ ഏല്പിച്ചു; അവന്നു ആരും ശേഷിക്കാതവണ്ണം നാം അവനെ സംഹരിച്ചുകളഞ്ഞു.
4
അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കല്‍നിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഔഗിന്റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അര്ഗ്ഗോബ് ദേശം ഒക്കെയും
5
നാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു; ആ പട്ടണങ്ങള്‍ എല്ലാം ഉയര്‍ന്ന മതിലുകളും വാതിലുകളും ഔടാമ്പലുകളുംകൊണ്ടു ഉറപ്പിച്ചിരുന്നു.
6
ഹെശ്ബോന്‍ രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിര്‍മ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിര്‍മ്മൂലമാക്കി.
7
എന്നാല്‍ നാല്‍ക്കാലികളെ ഒക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ടു എടുത്തു.
8
ഇങ്ങനെ അക്കാലത്തു അമോര്‍യ്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യില്‍നിന്നു യോര്‍ദ്ദാന്നക്കരെ അര്‍ന്നോന്‍ താഴ്വര തുടങ്ങി ഹെര്‍മ്മോന്‍ പര്‍വ്വതംവരെയുള്ള ദേശവും - സീദോന്യര്‍ ഹെര്‍മ്മോന്നു സീര്‍യ്യോന്‍ എന്നും അമോര്‍യ്യരോ അതിന്നു സെനീര്‍ എന്നു പേര്‍ പറയുന്നു -
9
സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഔഗിന്റെ രാജ്യത്തുള്‍പ്പെട്ട സല്‍ക്കാ, എദ്രെയി എന്നീ പട്ടണങ്ങള്‍വരെയുള്ള ബാശാന്‍ മുഴുവനും നാം പിടിച്ചു. -
10
ബാശാന്‍ രാജാവായ ഔഗ് മാത്രമേ മല്ലന്മാരില്‍ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്റെ മഞ്ചം അമ്മോന്യനഗരമായ രബ്ബയില്‍ ഉണ്ടല്ലോ? അതിന്നു പുരുഷന്റെ കൈകൂ ഒമ്പതു മുഴം നീളവും നാലുമുഴം വീതിയും ഉണ്ടു. -
11
ഈ ദേശം നാം അക്കാലത്തു കൈവശമാക്കി അര്‍ന്നോന്‍ താഴ്വരയരികെയുള്ള അരോവേര്‍മുതല്‍ ഗിലെയാദ് മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാന്‍ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും കൊടുത്തു.
ആദിപുസ്തകം 36:20
ഹോര്‍യ്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂര്‍വ്വനിവാസികളായവര്‍ ആരെന്നാല്‍ലോതാന്‍ , ശോബാല്‍, സിബെയോന്‍ ,
സംഖ്യാപുസ്തകം 21:21-35
21
അവിടെനിന്നു യിസ്രായേല്‍ അമോര്‍യ്യരുടെ രാജാവായ സീഹോന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു
22
ഞാന്‍ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ; ഞങ്ങള്‍ വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങള്‍ നിന്റെ അതിര്‍കഴിയുംവരെ രാജപാതയില്‍കൂടി തന്നേ പൊയ്ക്കൊള്ളാം എന്നു പറയിച്ചു.
23
എന്നാല്‍ സീഹോന്‍ തന്റെ ദേശത്തുകൂടി യിസ്രായേല്‍ കടന്നുപോവാന്‍ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവന്‍ യാഹാസില്‍ വന്നു യിസ്രായേലിനോടു യുദ്ധം ചെയ്തു.
24
യിസ്രായേല്‍ അവനെ വാളിന്റെ വായ്ത്തലകൊണ്ടു വെട്ടി, അര്‍ന്നോന്‍ മുതല്‍ യബ്ബോക്ക്വരെയും അമ്മോന്യരുടെ അതിര്‍വരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളതു ആയിരുന്നു.
25
ഈ പട്ടണങ്ങള്‍ എല്ലാം യിസ്രായേല്‍ പിടിച്ചു; അങ്ങനെ യിസ്രായേല്‍ അമോര്‍യ്യരുടെ എല്ലാ പട്ടണങ്ങളിലും കുടിപാര്‍ത്തു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും തന്നേ.
26
ഹെശ്ബോന്‍ അമോര്‍യ്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവന്‍ മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അര്‍ന്നോന്‍ വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യില്‍നിന്നു പിടിച്ചിരുന്നു.
27
അതുകൊണ്ടു കവിവരന്മാര്‍ പറയുന്നതു“ഹെശ്ബോനില്‍ വരുവിന്‍ ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.
28
ഹെശ്ബോനില്‍നിന്നു തീയും സീഹോന്റെ നഗരത്തില്‍നിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അര്‍ന്നോന്‍ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
29
മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവന്‍ തന്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോര്‍യ്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു.
30
ഞങ്ങള്‍ അവരെ അമ്പെയ്തു; ദീബോന്‍ വരെ ഹെശ്ബോന്‍ നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”
31
ഇങ്ങനെ യിസ്രായേല്‍ അമോര്‍യ്യരുടെ ദേശത്തു കുടിപാര്‍ത്തു.
32
അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാന്‍ ആളയച്ചു; അവര്‍ അതിന്റെ ഗ്രാമങ്ങളെ പിടിച്ചു അവിടെയുള്ള അമോര്‍യ്യരെ ഔടിച്ചുകളഞ്ഞു.
33
പിന്നെ അവര്‍ തിരിഞ്ഞു ബാശാന്‍ വഴിയായി പോയി; ബാശാന്‍ രാജാവായ ഔഗ് തന്റെ സകലജനവുമായി അവരുടെനേരെ പുറപ്പെട്ടു എദ്രെയില്‍വെച്ചു പടയേറ്റു.
34
അപ്പോള്‍ യഹോവ മോശെയോടുഅവനെ ഭയപ്പെടേണ്ടാ; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാന്‍ നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനില്‍ പാര്‍ത്ത അമോര്‍യ്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യും എന്നു അരുളിച്ചെയ്തു.
35
അങ്ങനെ അവര്‍ അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സകലജനത്തെയും ഒട്ടൊഴിയാതെ സംഹരിച്ചു, അവന്റെ ദേശത്തെ കൈവശമാക്കുകയും ചെയ്തു.