But if any
ആവർത്തനം 27:24
കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
ആദിപുസ്തകം 9:6
ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാല്‍ അവന്റെ രക്തം മനുഷ്യന്‍ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.
പുറപ്പാട് 21:12-14
12
ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.
13
അവന്‍ കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കയ്യാല്‍ സംഭവിപ്പാന്‍ ദൈവം സംഗതിവരുത്തിയതായാല്‍ അവന്‍ ഔടിപ്പോകേണ്ടുന്ന സ്ഥലം ഞാന്‍ നിയമിക്കും.
14
എന്നാല്‍ ഒരുത്തല്‍ കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കില്‍ അവന്‍ മരിക്കേണ്ടതിന്നു നീ അവനെ എന്റെ യാഗപീഠത്തിങ്കല്‍ നിന്നും പിടിച്ചു കൊണ്ടുപോകേണം.
സംഖ്യാപുസ്തകം 35:16-21
16
എന്നാല്‍ ആരെങ്കിലും ഇരുമ്പായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവന്‍ മരിച്ചുപോയാല്‍ അവന്‍ കുലപാതകന്‍ ; കുലപാതകന്‍ മരണശിക്ഷ അനുഭവിക്കേണം.
17
മരിപ്പാന്‍ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ടു അവന്‍ മരിച്ചുപോയാല്‍ അവന്‍ കുലപാതകന്‍ ; കുലപാതകന്‍ മരണ ശിക്ഷ അനുഭവിക്കേണം.
18
അല്ലെങ്കില്‍ മരിപ്പാന്‍ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവന്‍ മരിച്ചുപോയാല്‍ അവന്‍ കുലപാതകന്‍ ; കുലപാതകന്‍ മരണശിക്ഷ അനുഭവിക്കേണം.
19
രക്തപ്രതികാരകന്‍ തന്നേ കുലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോള്‍ അവനെ കൊല്ലേണം.
20
ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേല്‍ വല്ലതും എറികയോ ചെയ്തിട്ടു അവന്‍ മരിച്ചുപോയാല്‍,
21
അല്ലെങ്കില്‍ ശത്രുതയാല്‍ കൈകൊണ്ടു അവനെ അടിച്ചിട്ടു അവന്‍ മരിച്ചുപോയാല്‍ അവനെ കൊന്നവന്‍ മരണശിക്ഷ അനുഭവിക്കേണം. അവന്‍ കുലപാതകന്‍ ; രക്തപ്രതികാരകന്‍ കുലപാതകനെ കണ്ടുകൂടുമ്പോള്‍ കൊന്നുകളയേണം.
സംഖ്യാപുസ്തകം 35:24-21
സദൃശ്യവാക്യങ്ങൾ 28:17
രക്തപാതകഭാരം ചുമക്കുന്നവന്‍ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുതു.